നമ്മൾ ഒരു മഹത്തായ ജീവിതലക്ഷ്യം നേടണമെങ്കിൽ ചിലപ്പോൾ പല കടമ്പകളും കടന്നു പോകേണ്ടതാണ് .ചിലർക്ക് ലക്ഷ്യം നേടണമെങ്കിൽ ചിലപ്പോൾ വളരെ എളുപ്പം സാധിക്കുമെങ്കിലും ഭൂരിഭാഗം പേരും വളരെ നല്ല രീതിയിൽ അധ്വാനിച്ച് തന്നെയാണ് ലക്ഷ്യത്തിൽ എത്തുന്നത്.
ഒരു ഐ പി എസ് കാരൻ്റെ ജീവിതത്തിലെ കാര്യങ്ങളിൽ ആണ് ഇത്തവണ വിധു വിനോദ് ചോപ്ര എന്ന അനൂ ഗ്രഹീത സംവിധായകൻ ഇത്തവണ ക്യാമറാ തിരിച്ചു വെക്കുന്നത്.
ചമ്പലിലെ ഒരു ഗ്രാമത്തിൽ നിന്നും ഐ പി എസ് ലക്ഷ്യമായി കാണുന്ന ആൾക്ക് മുന്നിൽ വളരെയേറെ തടസ്സങ്ങൾ ഉണ്ടാകുന്നു.കോപ്പിയടിക്കാൻ സ്കൂൾ അധികൃതർ വരെ സഹായിക്കുന്ന നാട്ടിൽ പുതുതായി വന്ന എസ്പി കോപ്പിയടി തടഞ്ഞു മാനേജറെ ജയിലിൽ അടക്കുന്നു.
എസ്പി യുടെ ഉപദേശത്തിൽ കോപ്പിയടിക്കാതെ ലക്ഷ്യത്തിൽ എത്താൻ പ്രതിജ്ഞ എടുക്കുന്ന അയാള് ഡൽഹിയിലേക്കുള്ള യാത്രയിൽ എല്ലാം നഷ്ട്ടപ്പെട്ടു വഴിയാധാരം ആകുന്നു എങ്കിലും വഴിയിൽ കണ്ടുമുട്ടിയ വിദ്യാർത്ഥിയുടെ സഹായത്തോടെ പഠിത്തം തുടരുന്നു.
ചെയ്യാവുന്ന ജോലികൾ മുഴുവൻ ചെയ്തു പഠിച്ചു എങ്കിലും ഭാഷാ പ്രശ്നം കൊണ്ട് അയാൾക്ക് ഒരിക്കലും ലക്ഷ്യത്തിലേക്ക് അ ടുക്കുവാൻ കഴിയുന്നില്ല..നിതാന്ത പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് അയാളുടെ ലക്ഷ്യത്തിലേക്ക് ഉള്ള പ്രയാണം ഓരോ വിദ്യാർത്ഥിക്കും പാഠ പുസ്തകം ആകേണ്ടത് തന്നെയാണ്.
അച്ഛനമ്മമാരുടെ തണലിൽ അവരുടെ പൈസ കൊണ്ട് മാത്രം പലതും നേടിയെടുക്കുന്ന കുട്ടികളെ ഈ ചിത്രം കാണിക്കേണ്ടത് അത്യാവശ്യമാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment