പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കറിയുടെയും
വിഷത്തിൻ്റെയും കഥയാണ് ഈ നെറ്റ്ഫ്ളിക്സ് ഡോക്യു മെൻ്ററി പറയുന്നത്. നമ്മുടെ നാടിനെ ഞെട്ടിച്ച സയനൈഡ് കൊലപാതകത്തിൻ്റെ പിന്നാമ്പുറങ്ങളിൽ കൂടി കുറെയേറെ ആളുകൾ സഞ്ചരിച്ചു അവർക്ക് കിട്ടിയ വിവരങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു ഡോക്യുമെൻ്ററി എന്ന് പറയാം.
പതിനാറു വർഷങ്ങൾ കൊണ്ട് ആറു കൊലപാതകങ്ങൾ നടത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒളിച്ച് നിന്ന് തൻ്റെ അധികാരം ഉറപ്പിക്കാൻ വേണ്ടി ശ്രമിച്ച ഒരു സ്ത്രീയുടെ കഥ.
അധികാരത്തിന് വേണ്ടിയോ സ്ഥാനത്തിന് വേണ്ടിയോ ആഡംബര ജീവിതത്തിന് സ്വത്തുക്കൾ കരസ്ഥമാക്കാൻ വേണ്ടിയോ അതോ നിലനിൽപ്പിന് വേണ്ടിയോ എന്തിനോ ഇന്നും അജ്ഞാതമായ വെളിപ്പെടുത്താത്ത കാരണങ്ങൾ കൊണ്ട് തൻ്റെ ഭർത്താവിൻ്റെ കുടുബത്തിൽ ഉള്ള ആറ് പേരെ കൊന്നു എന്ന് സംശയിക്കുന്ന ആളുടെ കഥ.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ,ബന്ധുക്കൾ,സ്വന്തക്കാർ,നാട്ടുകാർ തുടങ്ങി അവരുമായി പരിചയം ഉള്ള ആളുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണ് ഇതിൽ പറയുന്നത്.
ആരോപണ വിധേയയായ സ്ത്രീക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത വക്കീൽ പല കാരണങ്ങൾ നിരത്തി അവർ നിരപരാധി എന്ന് സ്ഥാപിക്കുമ്പോൾ നമ്മുടെ നിയമവിവസ്ഥയിലേ ചില ലൂപ് ഹോളുകൾ കണ്ട് പിടിച്ചിരിക്കും എന്നും നമുക്ക് സംശയിക്കാം.
നല്ല വിദ്യാഭാസമുണ്ടായിട്ടും ജോലിക്ക് പോകാത്തതിന് നിർബന്ധം പിടിച്ചു അമ്മായി അമ്മ ആയിരുന്നു ആദ്യത്തെ ഇര..പിന്നെ അമ്മായി അപ്പൻ,ഭർത്താവ്,ഭർത്താവിൻ്റെ അമ്മാവൻ,രണ്ടാം ഭർത്താവിൻ്റെ കുഞ്ഞു,ഭാര്യ അങ്ങിനെ നീണ്ടു പോയ കൊലപാതക പരമ്പര കുടുംബത്തിലെ പെങ്ങളുടെ ചെറിയ സംശയം കൊണ്ട് പോലീസ് അന്വേഷിച്ചു കണ്ടെത്തി കുറ്റവാളിയെ ജയിലിൽ അടച്ചു.
നടന്നു കൊണ്ടിരിക്കുന്ന കേസിൽ ശിക്ഷ ഉറപ്പാണ് എങ്കിലും സ്വന്തം മക്കൾ ആ സ്ത്രീ ഇനി അമ്മയല്ല തങ്ങളുടെ ആരും അല്ല എന്ന് ഉറപ്പിച്ചു പറയുമ്പോൾ വലിയൊരു ശിക്ഷ ആ സ്ത്രീക്ക് കിട്ടി കഴിഞ്ഞു..
പ്ര.മോ.ദി.സം
No comments:
Post a Comment