ലക്ഷദ്വീപിൽ നമ്മുടെ പ്രധാനമന്ത്രി ഒരു കസേര വലിച്ചിട്ട് ഇരുന്നതെ ഉള്ളൂ.. മാലി ദ്വീപിൽ മൂന്നു മന്ത്രിമാർക്ക് പണി പോയി..അവിടുത്തേക്ക് പോകുവാൻ പ്ലാൻ ചെയ്ത എണ്ണായിരത്തോളം ആളുകൾ ഫ്ളൈറ്റ് ക്യാൻസർ ചെയ്തു ബുക്ക് ചെയ്ത റൂമുകൾ റദ്ദ് ചെയ്തു..ടൂറിസത്തിന് ആ രാജ്യത്ത് അത് മൂലം കോടികൾ നഷ്ട്ടം ഉണ്ടായി.
വാർത്തകളിൽ കൂടി അറിഞ്ഞതാണ്..ഇപ്പോഴത്തെ പ്രസിഡൻ്റ് മൂയിസ്സ് ഇലക്ഷന് മുൻപ് തന്നെ ചൈനയുടെ പിന്തുണയോടെ ഭാരത സർക്കാരിനെ ചൊറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പ്രസിഡൻ്റ് ആയപോൾ ആദ്യം ചൈനയിലേക്ക് പോയി തൻ്റെ വിധേയത്വം കാണിച്ചു. പിന്നെയും ചൊറിച്ചിൽ തുടങ്ങി. അന്നേരം ഒന്നും സര്ക്കാര് അത്ര മിണ്ടിയില്ല.. ഇപ്പൊൾ ഒരു കസേര വലിച്ചിട്ടു...പിന്നെ ഉള്ളത് സമകാലികം..
ഏതു തരം കസേര എന്നത് അല്ല വിഷയം അതിൽ എങ്ങിനെ ഇരിക്കുന്നു എന്ന്താണ് മോദി കാണിച്ചു തന്നത്..കിട്ടുന്ന കസേരയിൽ ആർക്കും ഇരിക്കാൻ പറ്റും പക്ഷേ ഇരിക്കേണ്ടപോലെ ഇരുന്നത് കൊണ്ട് മാലി പ്രസിഡൻ്റ് ഇപ്പൊൾ "മാപ്പ്" പറയുവാൻ ആയിരിക്കാം, ഇന്ത്യയിലേക്ക് വരുവാൻ അനുമതി തേടിയിരിക്കുന്നു.
ലക്ഷ് ദീപിനെ നശിപ്പിക്കുന്നു എന്ന് പറഞ്ഞു ഒരു കൂട്ടം മുൻപ് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു.അതിനു നമ്മുടെ "നാട്ടിലെ " കുറെയെണ്ണത്തിൻ്റെത്തിൻ്റെ വർഗീയ കാർഡ് കളിച്ചുള്ള "സേവ് ലക്ഷദ്വീപ് " എന്ന കഥയറിയാതെ ഉള്ള ആട്ടവും ഉണ്ടായിരുന്നു..അതൊന്നും ഗൗനിക്കാതെ സര്ക്കാര് മുന്നോട്ട് പോയി ഇന്ന് മികച്ച ഒരു ടൂറിസ്റ്റ് ഹബ് ആക്കി മാറ്റിയിരിക്കുന്നു.പുതിയ നിർമാണ പ്രവർത്തങ്ങൾ തുടങ്ങിയിട്ടുണ്ട്..ടാറ്റാ ഗ്രൂപ്പ് പഞ്ച നക്ഷത്ര ഹോട്ടൽ നിർമിക്കാനും പോകുന്നു.ഇപ്പൊൾ ഈ "ഷേവ്" കാർ ഒക്കെ എവിടെ പോയി എന്നറിയില്ല.ഇപ്പൊ ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റ് ഒഴുക്കാണ്. അടിക്കേണ്ടവൻ്റെ കയ്യിൽ വടി കൊടുക്കണം എന്നാല് മാത്രമേ അതിൻ്റെ ലക്ഷ്യം നേടൂ.
അതിനിടയിൽ "സ്ക്കൂബ" എന്താണ് "സ്നൂർക്കളിങ്" എന്തെന്ന് അറിയാത്ത പൊട്ടൻമാർ മോദിയെ ധരിച്ച വസ്ത്രത്തിൻ്റെ പേരിൽ ട്രോളാൻ ഈ അവസരം ഉപയോഗിച്ച് കണ്ടൂ.രാഷ്ട്രീയ വിരോധം നമ്മുടെ നാട്ടിൽ വ്യക്തി വിരോധം ആയി തുടങ്ങുന്നത് ഈ അടുത്ത കാലത്താണ്..പല രാഷ്ട്രീയ നേതാക്കളും അതിൻ്റെ ഇരകളാണ്.
മോദിയും രാഹുലും തന്നെയാ ഇതിൽ കൂടുതൽ അനുഭവിക്കുന്നവർ.ഒരു രാജ്യത്തിൻ്റെ പ്രധാന മന്ത്രിയെ ആക്ഷേപിക്കാൻ മാത്രം ഒരു വിങ് ഉണ്ട്..അവർ നുണകളുടെ ഒരു ഭാണ്ഢം കൊണ്ട് പോയി അങ്ങ് വിതറിയാൽ അടിമകൾ അത് വൈറൽ ആക്കുന്നൂ.
***രാമ ക്ഷേത്രത്തിൻ്റെ പേരിൽ കർണാടക സർകാർ ഹൈകമാൻഡ് മറികടന്ന് ചില തീരുമാനം എടുത്തു കഴിഞു.സകല ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അതുമായി ബന്ധപ്പെട്ട വകുപ്പ് ഉത്തരവ് ഇറക്കി. അവിടെയുള്ള ശിവകുമാർനേ പോലെ ആത്മാർഥതയും ബുദ്ധിയുമുള്ള കോൺഗ്രസ്സുകാർക്ക് വോട്ടിൻ്റെ വില മനസ്സിലാകും. അത് അവർ ബുദ്ധിപൂർവം പെട്ടിയിൽ വരുത്തും.അവർക്ക് അവിടെ ചിലരെ മാത്രം താങ്ങി കൊണ്ടുള്ള ജയമല്ല..പോരാടി നേടിയെടുത്തത് ആണ്.
മതേതരം എന്നൊക്കെ പറഞാൽ അവിടുത്തെ കോൺഗ്രസിനെ കണ്ട് പഠിക്കണം ഇവിടുത്തെ കമ്യൂണിസ്റ്റും കോൺഗ്രസുകാരും...ഹിജാബിലും രാമ ക്ഷേത്രത്തിലും അവർ എടുത്ത നിലപാട് സ്വാഗതാർഹം."ഇന്നുവരെ"...
ഇവിടെ മന്ത്രിയായ ഒരാള് അവിടെ പോകും എന്ന് പറഞ്ഞിട്ടുണ്ട്..നല്ലത് തന്നെ ..വിശ്വാസം ഉണ്ടെങ്കിൽ അവർ പോകട്ടെ..മറ്റുള്ളവരുടെ വിശ്വാസത്തില് കൈയ്യിട്ട് മുതലെടുപ്പ് നടത്തുന്ന പരിപാടികൾ ഉണ്ടാവരുത്.
****ഇതിനിടെ അബൂദബിയിൽ ഉയർന്ന "ബാപ്സ് മന്ദിർ" എന്ന ക്ഷേത്രം ഉൽഘാടന ചടങ്ങിൽ മോദിയെ ക്ഷണിച്ചു എന്നതും കണ്ടൂ ..അവിടെയും റോഡ് ഷോ നടത്തുമോ എന്ന് കണ്ടറിയണം."അഹമൻ മോദി" എന്നാ പരിപാടിയുടെ പേരും...അൻപതിനായിരം ഇന്ത്യാക്കാരെ പങ്കെടുപ്പിക്കും എന്നും...അവർക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ എങ്ങിനെ സ്വീകരിക്കണം എന്നറിയാം. അവർ കാലാകാലം നല്ല രീതിയിൽ അത് പ്രയോജ നപ്പെടുത്തുന്നുണ്ട്.
**** അരികൊമ്പൻ യാത്ര ചെയ്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ട മുന്നർ ബോടിച്ചെട്ടു റോഡ് ഉൽഘാടനം ചെയ്തത് നിഖൽ ഗഡ്കരി..അതോടെ എല്ലാവർക്കും സംശയമായി..ഇത് ആരുടെ റോഡ് ആണെന്ന്...നാഷണൽ ഹൈവേ ആണെങ്കിൽ കേന്ദ്രത്തിൻ്റെത് എന്നുറപ്പാണ്.സ്ഥലം എംപി യുടെ പ്രസ്താവനയും അങ്ങിനെ തന്നെ ആണ് താനും..
പക്ഷേ സ്ഥലം ഏറ്റെടുത്തതും പണി ചെയ്യിപ്പിച്ചു പൂർത്തിയാക്കിയത് ഒക്കെ ഇവിടുത്തെ പൊതുമരാമത്ത് വകുപ്പ് കീഴിൽ ആണെന്ന് മന്ത്രി പറഞ്ഞത് ആരും വിശ്വസിക്കുന്നില്ല..കാരണം സിമ്പിൾ..മുൻപ് കുറെ കേന്ദ്ര പദ്ധതികൾ പേര് മാറ്റി സ്വന്തം പേരിൽ ഫ്ലെക്സ് അടിച്ചത് കൊണ്ട് "യാഥാർത്ഥ്യം" പോലും ഇപ്പൊ മല്ലൂസു വിശ്വസിക്കുന്നില്ല.അതിനിടയിൽ വാട്ടർ മെട്രോയുടെ രണ്ടു ബോട്ട് അയോധ്യക്കും വാരണാശിക്കും കടത്തി എന്ന് പാർട്ടി പത്രത്തിൽ വരികയും ചെയ്തു. അതോടെ ഈ വാട്ടർ
മെട്രോയും ആരുടെതെന്ന സംശയത്തിൽ ആണ് ജനങ്ങൾ.ഇതാണ് ഒരിക്കൽ കള്ളൻ എന്ന പേര് വീണാൽ പിന്നെ മാറ്റുവാൻ കഴിയില്ല.
****പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടർ ഇല്ലാത്തത് കൊണ്ട് ഇരുന്നൂറിൽ പരം ബൈപാസ് ശസ്ത്രക്രിയകൾ മുടങ്ങി കിട്ക്ക്കയാണ്...കാരുണ്യ പദ്ധതി "തുരങ്കം" വെച്ചത് കൊണ്ട് സാധാരണക്കാർക്ക് മറ്റു പ്രൈവറ്റ് ഹോസ്പിറ്റൽ പോകാനും പറ്റില്ല..ആരോഗ്യ നമ്പർ വൺ കേരളയുടെ ഒരു ഗതികേട്.കാരുണ്യയുടെ അട്ടിമറി കൊണ്ട് അനുഭവിക്കേണ്ടി വരുന്നത് സാധാരണ പൗരന്മാർക്ക് മാത്രമാണ്.
***ഇരുപത്തി മൂന്നു വർഷങ്ങൾക്കു ശേഷം കണ്ണൂര് വീണ്ടും സംസ്ഥാന യുവജ നോത്സവ കിരീടം നേടി..മുൻപ് കണ്ണൂർ നാടിനെ ഇകഴ്ത്തി പറഞ്ഞ ഗവർണർക്ക് ഇപ്പൊൾ മാറ്റി പറയേണ്ടി വന്നത് എന്നത് യുവജനങ്ങളുടെ വിജയമാണ്.കണ്ണൂരിൻ്റെ മധുര പ്രതികാരം കൂടിയാണ്.കണ്ണൂരിനെ കണ്ട് പഠിക്കാൻ പറയാൻ ഗവർണർ എത്രമാത്രം ചിന്തിച്ചിരിക്കണം.
മുൻപത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം വലിയ മോദി വിരോധി ആയിരുന്നു.എന്തിനും ഏതിനും മോദിയുടെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നത് ഒരു ഹോബി ആയിരുന്നു.ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ ഇന്ത്യ യെ അത് ബാധിക്കാത്തതു ഗവർമെൻ്റിൻ്റെ ചിട്ടയായ പ്രവർത്തങ്ങൾ ആണെന്ന് അദ്ദേഹം ഇപ്പൊൾ പറയുമ്പോൾ ഒരു വിധത്തിൽ അത് യൂ ടേൺ ആണ്..ഇപ്പൊൾ ഗവർണർ ചെയ്തത് പോലെ...
***രാഷ്ട്രീയത്തിൻ്റെ പേരിൽ അല്ലെങ്കിൽ കടമെടുത്ത് സുഖിക്കണ്ട എന്നാവാം കേന്ദ്രത്തിൻ്റെ മനസ്സിൽ തോന്നുന്നത്..കേരളത്തിൻ്റെ കടമെടുപ്പൂ തുക വീണ്ടും കേന്ദ്രം വെട്ടി കുറച്ചു.7437 കോടി യുള്ളത് 1838 ആക്കി..അതോടെ പല പദ്ധതികളും അവതാളത്തിൽ ആകുമെന്ന് ഉറപ്പിക്കാം. ഇരുപതിൽപരം എംപി മാരിൽ ആരെങ്കിലും കാര്യങ്ങളിൽ ഇടപെട്ട് പരിഹാരം ചെയ്യുമോ?
*** കോടതിയുടെ ഗുജറാത്ത് സർക്കാരിനോടുള്ള ബിക്കീസ് ബാണൂ കേസിലുള്ള ശാസന വലിയ രീതിയിൽ ആഘോഷിക്കുന്നത് കണ്ടൂ..വാളയാരും ഇടുക്കി ഒന്നും നമ്മൾ മറക്കാതിരുന്നാൽ മതി..അവിടെയും സര്ക്കാര് കള്ളകളി കളിച്ച് പ്രതികളെ രക്ഷപ്പെടുത്തി എന്ന് തന്നെയാ പലരും വിശ്വസിക്കുന്നത്.കാൽക്കീഴിൽ ഉള്ളത് മറച്ചു പിടിച്ചു ആകാശത്തേക്ക് നോക്കി കൊഞ്ഞനം കുത്തിയ്പോൾ ഒരു ആശ്വാസം.
****വ്യക്തി പൂജ കൊണ്ട് പാർട്ടിയിൽ വലിയ സ്ഥാനമാനങ്ങൾ പോയ ആളാണ് കണ്ണൂർകാരുടെ ജയരാജെട്ടൻ..പക്ഷേ ഇപ്പൊ മുഖ്യമന്ത്രിയെ വ്യക്തി പൂജ ചെയ്ത് സ്ഥാനമാനങ്ങൾ ലഭിക്കാൻ വേണ്ടി പെടാപാടിലാണ് പലരും..കഴുകനും നരീയും പുലിയും എന്ന് വേണ്ട സൂര്യനുമായി വരെയാണ് താരതമ്യം..അത് ആസ്വദിക്കുന്നതാണ് വിരോധാഭാസം.ഒരു പന്തിയിൽ രണ്ടു തരം വിളമ്പ്..കഷ്ടം.
പ്ര.മോ.ദി.സം.
No comments:
Post a Comment