Monday, January 8, 2024

പേരീല്ലൂർ പ്രീമിയർ ലീഗ്

 



കാഴ്ചയുടെ അനുഭവത്തിൽ കുറെ മണ്ടന്മാർ എന്ന് നമുക്ക് തോന്നിപ്പിക്കുന്ന ആൾക്കാർ ഉള്ള പേരീല്ലൂർ എന്ന ഗ്രാമത്തിൻ്റെ കഥയാണ് ഈ വെബ് സിനിമ..മുമ്പുകണ്ട കുഞ്ഞി രാമായണം , പഞ്ചവടിപാലം ഒക്കെ ചില സമയങ്ങളിൽ ഈ സിനിമ/വെബ്  കാണുമ്പോൾ മനസ്സിലേക്ക് വരുന്നുണ്ട്.





ജീവിതകാലം മുഴുവൻ പഞ്ചായത്ത് പ്രസിഡൻ്റ് ആയി ഭരിക്കണം എന്ന ആഗ്രഹത്തിൽ നടക്കുന്ന ആൾ കൊന്നു കുഴിച്ചു മൂടുന്നതു ഡോക്ടറേറ്റ് എടുക്കണം എന്ന പെങ്ങളുടെ മകളുടെ സ്വപ്നങ്ങൾ ആണ്. 






ഈ കഥാപാത്രങ്ളിൽ വിജയരാഘവൻ പതിവ് പോലെ തകർത്തപ്പോൾ നിഖില വിമലിന് അത്  അലസത കൊണ്ട് കയ്യിൽ ഒതുങ്ങാത്ത പോലെ തോന്നി.വിജയരാഘവൻ്റെ ഭാര്യയായി വരുന്ന സ്ത്രീയുടെ അഭിനയവും കൊള്ളാം.







നാട്ടിലെ സകലരെയും വഴി തെറ്റിക്കുന്ന സൈക്കോ ബാലൻ ആണ് മറ്റൊരു കഥാപാത്രം.അജു വർഗീസ് അവതരിപ്പിച്ച ഈ കഥാപാത്രം സിനിമക്ക് നല്ല രീതിയിൽ സഹായം നൽകുന്നുണ്ട്.






ഗൾഫിൽ നിന്ന് പെണ്ണ് കെട്ടാൻ വന്നു ലീവ് തീർന്നു പോകുന്നത് കൊണ്ട് ഗൾഫ് ഉപേക്ഷിച്ച് കല്യാണം കഴിക്കാൻ വരുന്ന സണ്ണി വെയിൻ വള്ളുവനാടൻ ഭാഷ കൊണ്ട് ചില സമയങ്ങളിൽ വെറുപ്പിക്കുന്നുണ്ട്. എന്നാലും ഓരോരോ പെണ്ണിനെ കാണുമ്പോഴും ആദ്യ ഇഷ്ട്ടം മാറി പുതിയത്തിലേക്ക് വരുന്നത് രസകരമായി തന്നെ കാഴ്ചവെച്ചു.






പിന്നെ ഓർമിക്കാൻ പറ്റുന്ന  കഥാപാത്രങ്ങൾ എന്തിലും ഏതിലും സംശയം തോന്നുന്ന നാസ ചേട്ടനാണ്.പിന്നെ തിരു "വാണം" ബസ്സ് മുതലാളിയും പ്രതീക്ഷയുടെ പ്രതിരൂപമായി പ്രതിപക്ഷ നേതാവിനെ അവതരിപ്പിച്ച അശോകനും   പിന്നെ വ്യാജ ജ്യോത്സ്യനും കോഴി മാമനും






അങ്ങിനെ മൊത്തത്തിൽ രസകരമായി കണ്ടുതീർക്കാൻ പറ്റും..കഥയോ രീതിയോ ഒന്നും പുതുമ ഇല്ലെങ്കിലും കുറെയേറെ നർമമുഹൂർത്ത ങ്ങളിൽ കൂടി ഒന്ന് സഞ്ചരിക്കാം.


പ്ര.മോ.ദി.സം 

No comments:

Post a Comment