ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ നായകൻ നായികയോടും മോനോടും പറയുന്നുണ്ട്.." ജനലും വാതിലുമൊക്കെ അടച്ചു വെച്ചിരിക്കുകയാണ് ... നിങൾ രക്ഷപെടാതിരിക്കാൻ വേണ്ടിയാണ്.."
സത്യം പറഞാൽ ഇതാണ് ഈ സിനിമയുടെ അവസ്ഥ..തിയേറ്ററിൽ നിന്നും ആളുകൾ ഇറങ്ങി ഒടാതെ പോയതിന് ഒരൊറ്റ കാരണം മാത്രമേ കാണൂ..അത് ഇത് തന്നെ ആയിരിക്കും..
രാജസേനൻ പ്രഗൽഭ സംവിധായകൻ ആയിരുന്നു.. ഒ രെ നായകനെ വെച്ച് കുറെ സർക്കസ് ഗിമിക്ക് കളിച്ചു വിജയിച്ചവൻ..നായകനുമായി തെറ്റിയപ്പോൾ ആ സ്ഥാനത്ത് നിന്ന് സ്വയം അഭിനയിക്കാൻ തുടങ്ങി..അത് പരാജയപെട്ട് എന്ന് തിരിച്ചറിയുന്ന നിമിഷം അയാള് വീണ്ടും ക്യാമറയ്ക്ക് പിന്നിൽ പോകണമായിരുന്നു.
അതിനു മിനക്കെടാതെ വീണ്ടും വീണ്ടും അറിയാത്ത പണി ചെയ്തു ഉള്ള പേരും കളഞ്ഞു കുളിച്ചു ആളുകളെ മുഴുവൻ വെറുപ്പിക്കുകയാണ്.
തിരിച്ചറിവ് വന്നത് കൊണ്ടാണ് ബിജെപി യില് നിന്നും പിൻവാങ്ങിയത് എന്ന് പ്രസ്താവിച്ചത് പോലെ ഉള്ള തിരിച്ചറിവിൽ നിന്നും ചിന്തിച്ചു മനസ്സിലാക്കി വീണ്ടും ക്യാമറയ്ക്ക് പിന്നിൽ നിന്നാൽ പഴയ രാജസേനൻ ആയി വീണ്ടും വരാൻ സാധിച്ചേക്കും.പ്രേക്ഷകരും സിനിമയും മാറിയത് കൊണ്ട് ഉറപ്പൊന്നും ഇല്ലെന്ന് മാത്രം
പ്ര.മോ.ദി.സം
No comments:
Post a Comment