Friday, September 8, 2023

ജവാൻ

 


ചിത്രങ്ങൾ പലതും തകർന്നു തരിപ്പണമായി പോയെങ്കിലും ഇടവേള എടുത്തു പതറാതെ വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നിട്ടും ഷാരൂഖ്ഖാൻ ബോളിവുഡിൻ്റെ ബാദുഷ ആയി ഇന്നും വാഴുന്നതിൻ്റെ രഹസ്യം എന്താണ് എന്നറിയോ? സ്ക്രീനിൽ നിന്നും അദ്ദേഹത്തിൻ്റെ എനർജി നമ്മിലേക്ക് കൂടി എത്തുന്നതായിരിക്കും ഒരു മുഖ്യ കാരണം.

കഥയും മറ്റും പലതവണ പറഞ്ഞത് തന്നെ ആയിരുന്നു എങ്കിലും ഇതുവരെ നമ്മൾ കാണാത്ത ഒരു ഖാനെ ഇതിൽ കാണുവാൻ കഴിയും.  തമിഴ് സിനിമയിൽ നായകരെ അവതരിപ്പിക്കുന്നതിൽ മിടുക്കനായ സംവിധായകൻ ഖാനെ കയ്യിൽ കിട്ടിയപ്പോൾ അത് നന്നായി തന്നെ ഉപയോഗിച്ചു.


നാടിനും നാട്ടുകാർക്കും രാജ്യത്തിനും വേണ്ടി ശബ്ദം ഉയർത്തും പിന്നീട് വില്ലൻ്റെ ചെയ്തികളിൽ കുടുംബം ചിന്ന ഭിന്നമായ് പോയി  പിന്നീട് വർഷങ്ങൾക്ക് ശേഷം   ഉള്ള  പ്രതികാരമാണ് ചിത്രത്തിൻ്റെയും വിഷയം.രണ്ടു റോളുകൾ ഖാൻ ചെയ്യുന്നുണ്ട് എങ്കിലും നാലഞ്ചു ഗെറ്റ് അപ്പിൽ വരുന്നത് അടിമുടി രോമാഞ്ചം നിറക്കുന്നു.തുടക്കം ഉള്ള സീൻ മുതൽ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിൽ തന്നെയാണ്.



തകർന്നു അടിഞ്ഞു പോയ ബോളിവുഡ് സിനിമയെ പത്താൻ എന്ന എക്കാലത്തെയും വല്യ ഹിറ്റ് കൊണ്ട് പുനർജന്മം നൽകിയ അദ്ദേഹം ഇപ്പൊൾ ജവാനിലൂടെ വീണ്ടും ചരിത്രം സൃഷ്ടിച്ചേക്കാം.ആദ്യ ദിവസത്തെ കലക്ഷൻ തന്നെ  ഭാരതത്തിൽ മാത്രം നൂറിനടുത്ത് ഉണ്ട്..ലോകത്താകമാനം വീണ്ടും തരംഗം ആകുകയാണ് ഷാരൂഖ്.



ഒരു സിനിമ മൂന്നു മണിക്കൂറിന് അരികെ ഉണ്ടായിട്ടും ഒരു നിമിഷം പോലും ബോറടി നൽകാതെ അത്രക്ക് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന അവതരണരീതിയാണ് അറ്റ്ലീ ഈ സിനിമയിൽ കൊണ്ടുവന്നത്..അതിനു ഖാൻ്റെ മാജിക്ക് നല്ലവണ്ണം സഹായിക്കുന്നുണ്ട്.ഖാനെ അത്രക്ക് പഠിച്ച ശേഷമാണ് ഈ ചിത്രം ചെയ്തിട്ടുണ്ടാകുക.



സിനിമ തുടങ്ങിയത് മുതൽ ഇത്  മുൻപ് കണ്ട ഇന്നെ  സിനിമ അല്ലേ എന്ന് പ്രേക്ഷകർ ചിന്തിച്ചു തുടങ്ങുമ്പോള് തൊട്ടടുത്ത നിമിഷം ചിന്തിക്കുവാൻ വിടാതെ വഴി മാറി പോയി പ്രേക്ഷകനെ എൻഗെജ് ആകുകയാണ് സംവിധായകൻ. ആ രീതി തന്നെയാണ് സിനിമ ആകർഷണീയത കൊണ്ട് വരുന്നത്. നമ്മൾ മുൻപ് കണ്ട കുറെ തമിഴ് സിനിമ മനസ്സിലേക്ക് വരുമെങ്കിലും അതൊന്നും നമ്മുടെ കാഴ്ചയിൽ അലോസരം ഉണ്ടാക്കുന്നില്ല.



ലേഡി സൂപ്പർ സ്റ്റാർ നയൻതാര,സംവിധായകൻ അറ്റ്‌ലി, ഈണം പകർന്ന അനിരുദ്ധ് എന്നിവരുടെ ബോളി വുഡ് പ്രവേശനം രാജകീയമായി എന്ന് വേണം എങ്കിൽ പറയാൻ കഴിയും. ഷാരൂക് മാജിക്ക് ഇവരെ നിഴലിൽ നിർത്തുന്നു എങ്കിലും മറക്കുന്നില്ല.


വർത്തമാന കാലത്തിലെ സാമൂഹിക വിഷയത്തിൽ അല്പം ഇടപെടുന്നു എങ്കിലും അത് യഥാവിധി കൈകാര്യം ചെയ്യുവാൻ ശ്രമിക്കുന്നില്ല. ഒന്ന് തൊട്ടും തലോടിയും പോകുന്നു എന്ന് മാത്രം.

   ചില കഥാപാത്ര  സൃഷ്ടി    ലോജിക്കിന് നിരക്കാത്ത ആണെങ്കിലും അതൊന്നും ചിന്തിക്കാതെ   ഒരു കിടിലൻ ഷാരൂക് ഷോ കാണണം എങ്കിൽ ധൈര്യമായി തിയറ്ററിൽ പോകാം. ഷാരൂക്കും പെണ്ണ് പിള്ളേരും തകർത്തു...ഇതിൽ മറിച്ചഒരു അഭിപ്രായം ഉണ്ടാകില്ല.എല്ലാവർക്കും സഞ്ജയ് ദത്തിൻ്റെ ഓണാശംസകൾ കൂടിയുണ്ട്.


പ്ര.മോ.ദി.സം 

No comments:

Post a Comment