കാലം തെറ്റി കുറെ സിനിമകൾ ഇറങ്ങുന്നുണ്ട്..മലയാള സിനിമയിൽ ഇക്കിളി കാലത്ത് ഇറങ്ങേണ്ട സിനിമ ഇപ്പൊൾ വിരൽ തുമ്പിൽ സകലതും ആസ്വദിക്കുന്ന ആൾക്കാർക്കിടയിൽ ഇറക്കിയത് കൊണ്ട് എന്ത് പ്രയോജനം?
അല്ലെങ്കിൽ കഥയോ മറ്റു പുതുമകൾ ഒന്നും ഇല്ലാത്ത സിനിമ പറയുന്നത് സാധാരണ ഇക്കിളി സിനിമ പറയുന്ന അതേ കഥ തന്നെയാണ് താനും.
ഭർത്താവിൽ വഞ്ചിക്കപ്പെട്ട ചിത്രകാരിയായ സ്ത്രീ നാടും വീണ്ടും വിട്ടു മറ്റൊരു സ്ഥലത്ത് താമസിക്കുന്നു. അവിടെ വെച്ച് തന്നെക്കാൾ പ്രായം കുറഞ്ഞ ആളുമായി സൗഹൃദം കൂടുന്നു.പിന്നെ ഒക്കെ നൂറാ വർത്തി പറഞ്ഞു തേഞ്ഞു മെഴുകിയ കഥ തന്നെ...
അതിനിടയിൽ സ്വിം സ്യൂട്ടിൽ ഒന്ന് രണ്ടു പാട്ടും ബീച്ചിൽ കൂടെയുള്ള ഓട്ടം ഒക്കെയുണ്ട്..പാരലൽ ആയി മറ്റൊരു ദമ്പതികളെയും കഥാപാത്രം ആക്കി ഇതേ നമ്പർ കൊടുക്കുന്നുണ്ട്..
പ്ര.മോ.ദി.സം
No comments:
Post a Comment