ധോണി ബുദ്ധിമാനായ ക്രിക്കറ്റർ ആയിരിക്കും..ഇൻഡിയക്കും ചെന്നൈക്കും വേണ്ടി വളരെ ട്രോഫികൾ" വാങ്ങി " കൊടുത്തിട്ടുണ്ട്.മറ്റു ബിസിനെസ്സ് നടത്തി വിജയിച്ചിട്ടുണ്ട്.
എന്നാലും സിനിമ എന്ന മായലോകത്ത് ഇറങ്ങുമ്പോൾ അത്ര ബുദ്ധി ഉപയോഗിച്ചതായി തോന്നിയില്ല..ഒരു നേരമ്പോക്ക് പോലും നൽകാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല.
പ്രേമം തോന്നിയപ്പോൾ രണ്ടു വർഷമായി ഒന്നിച്ചു നിന്ന് നോക്കി പ്രണയമാകാം വിവാഹമാകാം എന്ന് തീരുമാനിക്കുന്ന കമിതാക്കൾ രണ്ടു വർഷത്തിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന്.
പക്ഷേ അതിനിടയിൽ അവർക്കൊപ്പം ജീവിക്കേണ്ട അവൻ്റെ അമ്മയെ മനസ്സിലാക്കാൻ ഒന്നിച്ചു ഒരു യാത്ര വേണം എന്ന് പറയുമ്പോൾ അവർ കള്ളം പറഞ്ഞു കുടുംബത്തോട് കൂടി കൂർഗിലേക്ക് യാത്രയാവുന്നു.
അതിനിടയിൽ സംഭവിക്കുന്നതും അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.
പുതുമ ഒന്നും ഇല്ലാതെ പോകുന്ന സിനിമ ഇടവേളക്ക് ശേഷം പരമാവധി വെറുപ്പിക്കുന്ന ലേബലിലേക്ക് താഴുന്നുണ്ട്..മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന ക്ലൈമാക്സ് കൂടി ആകുമ്പോൾ എല്ലാം പൂർത്തിയായി.
പ്ര.മോ.ദി.സം
No comments:
Post a Comment