Monday, September 18, 2023

ഉരു

 



ജീവിതകാലത്തിൻ്റെ ഭൂരിഭാഗവും കുടുംബത്തിന് വേണ്ടി പ്രവാസജീവിതം നയിക്കുന്നവരും അത് മനസ്സിലാക്കാതെ പോകുന്ന കുടുംബക്കാരും ചുറ്റിലുമുള്ള മറ്റു മനുഷ്യരും ചിന്തിക്കുക ഇത്രയും കാലം ഗൾഫിൻ്റെ പോഷ് ജീവിതമാണ് അവനെ അവിടെ നിർത്തിയിരിക്കുന്നത് എന്നാണ്.







യാഥാർത്ഥ്യങ്ങൾ പലപ്പോഴും പുകമറ സൃഷ്ടിക്കുമ്പോൾ ഏതെങ്കിലും ഒരു അവസരം കിട്ടുമ്പോൾ അവൻ ഗൾഫിൽ നിന്നും നാട്ടിൽ വന്നു വല്ലതും തുടങ്ങാൻ ശ്രമിക്കും..അവിടുത്തെ അറബിയുടെ സംരംഭം ആണെങ്കിൽ മറുത്തൊന്നും ചിന്തിക്കുകയും ചെയ്യില്ല.




തൻ്റെ മുതലാളി അറബിക്ക് വേണ്ടി ഉരു നിർമ്മാണം ഏറ്റെടുക്കുകയും അതിൽ നിന്നുണ്ടാകുന്ന അവൻ്റെ പ്രതിസന്ധികളും ആണ് ഉരു എന്ന സിനിമ.നല്ല രീതിയില് മുന്നോട്ട് കൊണ്ടുപോകാനായി ശ്രമിക്കാതെ ഒരു സീരിയലിൻ്റെ അല്ലെങ്കിൽ ഒരു ഷോർട്ട് ഫിലിം അനുഭവം മാത്രമേ ഉരു നൽകുന്നുള്ളൂ.




ധാരാളം ക്ലീഷെ കൊണ്ട് സമ്പന്നമായ ചിത്രം കുറെ പുതുമുഖങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നത് കൊണ്ട് ആ ശ്രമത്തിന് കയ്യടിക്കാം


പ്ര.മോ.ദി.സം 

No comments:

Post a Comment