രാഷ്ട്രീയം ഇന്നത്തെ കാലത്ത് ഒരു തരം "ബിസിനെസ്സ്" ആണ് പലർക്കും..അതിൽ നിന്ന് കൊണ്ട് കയ്യിട്ടു വാരാനും അഴിമതി നടത്തി മേലനങ്ങാതെ പത്ത് കാശു സംബാധിക്കുവാനും വേണ്ടി കുറേപ്പേർ ഉണ്ട്. ഇപ്പോഴത്തെ സഹകരണ തട്ടിപ്പും മറ്റും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് .
പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് പറഞാൽ അനീതിക്കും അഴിമതിക്കും കയ്യിടുവാരലിനും എതിരായിരുന്നു എങ്കിലും ഇന്ന് കാലം മാറിയപ്പോൾ സഖാക്കൾ പോലും പണത്തിൻ്റെ പിടിയിൽ അകപ്പെട്ടു പോയി. പണത്തിൻ്റെ ആകർഷണത്തതിൽ നന്മകളും മൂല്യങ്ങളും മറന്നു പോകുന്ന ഒരു പ്രസ്ഥാനത്തിലേക്ക് കൂപ്പു കുത്തുകയാണ്.
മുൻപൊക്കെ തൻ്റെ സമ്പാദ്യം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനസേവനം ചെയ്തവര് ഇന്നത്തെ പാർട്ടിയുടെ അധഃപതനം കണ്ട് ദുഃഖിക്കുന്നു. അങ്ങിനെ രണ്ടു തലമുറയുടെ കമ്മ്യുണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ വീക്ഷണങ്ങൾ പറയുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.
തനിക്കും അമ്മക്കും അവകാശപെട്ട സ്വത്തുക്കൾ വിറ്റ് തുലച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അച്ഛനെ അവഗണിച്ച് ഗവർണെൻ്റ് ജോബ് സ്വപ്നം കാണുന്ന ബെന്നിക്ക് ചില സാഹചര്യ പ്രശ്നങ്ങൾ കൊണ്ട് അച്ഛൻ്റെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരുന്നു.
അച്ഛനിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടുള്ള ഇന്നത്തെ കള്ള രാഷ്ട്രീയത്തിൽ കളിക്കുന്ന മകനും നന്മയുടെ പാതയിലൂടെ പോകുന്ന അച്ചനുംതമ്മിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിൻ്റെ കഥ..നന്മയുള്ള രാഷ്ട്രീയം എല്ലാകാലത്തും ജനമനസ്സുകളിൽ മായതെ നിൽക്കുമെന്നും ചിത്രം പറഞ്ഞു വെക്കുന്നു.
പ്ര .മോ.ദി.സം
No comments:
Post a Comment