ഏതു ദൈവം ആണ് പ്രസാദിക്കുക എന്നു പറയാൻ പറ്റില്ലല്ലോ..മുപ്പതു മുക്കൊടി ദൈവങ്ങൾ നമുക്ക് "സ്വന്തമായി"ഉണ്ടായിട്ടും മറ്റു ദൈവങ്ങളെ കൂടി പോയി കാണുന്നത് അതിനെ വണങ്ങി നിൽക്കുന്നത് ,അത് കൊണ്ട് മാത്രമല്ല..
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന ഗുരുവചനം ഓർമ വെച്ചത് മുതൽ കേൾക്കുന്നത് കൊണ്ടും കുടുംബം അത് ഇന്നും പ്രാവർത്തികം ആക്കുന്നത് കൊണ്ടുമാണ്..
ചെറുപ്പം മുതൽ കളിച്ചു രസിച്ചു പഠിച്ചു വളർന്നത് ജാതിയും മതവും നോക്കാതെ തന്നെയായിരുന്നു. സ്കൂളിലും കോളേജിലും ജോലി സ്ഥലത്തും ഒന്നും ഇതിൽ വേർതിരിവുകൾ കണ്ടില്ല..എല്ലാവരും നമുക്ക് ഒരുപോലെ തന്നെയായിരുന്നു..
"നവഇന്ത്യ"യിൽ ജാതിയും മതവും കൊണ്ട് മനുഷ്യരുടെ ഇടയിൽ വേർതിരിവുകൾ സൃഷിക്കുവാൻ രാഷ്ട്രീയക്കാർ പല കുതന്ത്രങ്ങൾ പറയുന്നുണ്ട് പയറ്റി നോക്കുന്നുണ്ട് എങ്കിലും നമ്മൾ സുഹൃത്തുക്കളുടെയും മറ്റും ഇടയിൽ അതിൻ്റെ നേരിയ ഒരംശം പോലും കലർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല..
സ്വന്തം മതം ആയാലും മറ്റു മതങ്ങൾ ആയാലും ചെയ്യുന്നത് നെറികേടുകൾ ആണെങ്കിൽ അത് വ്യക്തമായി ചൂണ്ടി കാണിക്കുന്നു എങ്കിൽ പോലും ഒരിക്കലും നമുക്കിടയിൽ അതൊരു പ്രശ്ന വിഷയം ആയി ഇതുവരെ മാറിയിട്ടില്ല..
ചില രാഷ്ട്രീയ അടിമകൾ ഇത് ഉയർത്തി കാട്ടി മുതലെടുപ്പിന് ശ്രമിച്ചിട്ട് പോലും പരസ്പരം അറിയുന്നത് കൊണ്ട് അതവർക്ക് ഒരിക്കലും വിഷയമേ ആകുന്നില്ല...
കണ്ടത് തെറ്റ് ആണെങ്കിൽ അത് നമ്മുടെ ഭാഗത്ത് ഉള്ള ആൾക്കാരുടെ ആണെങ്കിൽ പോലും കൃത്യമായി ചൂണ്ടി കാണിച്ചു പറയേണ്ടത് പറയേണ്ടത് പോലെ പറയുക.. നമുക്ക് തെറ്റ് പറ്റി പോയി എന്ന് തിരിച്ചറിയുന്ന നിമിഷം ക്ഷമ ചോദിക്കുവാനും നമ്മൾ തയ്യാറാകണം..
നമ്മുടെ വിശ്വാസം ആരിലും അടിച്ചേൽപിക്കാൻ പാടില്ല അവരുടെ വിശ്വാസത്തെ നിന്ദിക്കാനും...എങ്കിൽ സൗഹൃദം എന്നും നിലനിൽക്കും.. മനുഷ്യത്വം മരിച്ചു പോകുകയുമില്ല.
പ്ര.മോ.ദി.സം
അടിപൊളി
ReplyDelete