വളരെ അടുത്ത സുഹൃത്തുക്കൾ ..അതിൽ ഒരാള് കൊല്ലപ്പെടുകയും മറ്റേയാൾ പ്രതിയും ആകുന്നു..സത്യം എന്താണെന്ന് മരിച്ച ആളിന് മാത്രം അറിയാം...അപ്പോ നാട്ടുകാർ പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് എന്ത് ചെയ്യുവാൻ പറ്റും.?
നിയമത്തിനു മുന്നിൽ അയാള് കുറ്റക്കാരൻ ആണെങ്കിലും നിരപരാധിത്വം തെളിയിക്കുവാൻ പറ്റാത്ത അയാൾക്ക് എത്രകാലം സമൂഹത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയും?
അഭിനയിക്കാൻ അറിയുന്ന, നല്ല ഒരു സിനിമ ഉണ്ടാവണം എന്നാഗ്രഹിച്ച കുറെ പേരുടെ സമർപ്പണം ആണ് ഈ കൊച്ചു സിനിമ.
കൊലപാതകം ആരോപിച്ചു പ്രതിയാക്കിയ ആളോട് അഡ്വക്കേറ്റ് ചോദിക്കുന്നുണ്ട്
"കോഴിയെ കൊന്നു അറപ്പ് മാറിയവൻ അല്ലേ...നീ തന്നെയായിരിക്കും കൊന്നത്"
അപ്പോ അയാള് പറയുന്ന മറുപടിയിൽ എല്ലാം ഉണ്ട്.
" നിങൾ കോഴിയെ തിന്നുന്നത് കൊണ്ടാണ് ഞങ്ങൾക്ക് അതിനെ കൊല്ലെണ്ടി വരുന്നത്..നിങൾ മനുഷ്യനെ തിന്നുംപോൾ നമ്മൾ മനുഷ്യനെ കൊന്നു തരാം.
കണ്ണ് ഉണ്ടായിട്ടും കൃത്യമായി കാണാതെ നമ്മുടെ അനുമാനങ്ങൾ പലപ്പോഴും പലരുടെയും ജീവിതം തകർക്കുന്നു..ശക്തമായ ഒരു പ്രമേയം തന്നെയാണ് ഈ ചിത്രം പറയുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment