നാട്ടിലെ ഉത്സവത്തിൻ്റെ രാത്രിയിൽ എം എൽ എ യുടെ അളിയൻ അപകടത്തിൽ പെടുന്നതും അതറിയിക്കാൻ വിളിച്ചപ്പോൾ അന്ന് രാത്രി അദ്ദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്ന വാർത്ത ലഭിക്കുന്നു.
അതിൻ്റെ അന്വേഷണത്തിന് ഫോഴ്‌സിൽ നിന്നും പിരിഞ്ഞ ഭാസി എന്ന പോലീസ്കാരൻ വരുന്നതും അദ്ദേഹത്തിൻ്റെ അന്വേഷണത്തിൽ അദൃശ്യമായ പല സംഭവങ്ങളും വെളിയിൽ വരുന്നതും ആണ് ചിത്രം..
വളരെ നല്ല തുടക്കം കിട്ടിയ സിനിമ പതിവ് പ്രകൃതി സ്നേഹത്തിൽ കൂടി സഞ്ചരിക്കുന്നത് അത് പിന്നെ കാടിൻ്റെ കഥ പറയുമ്പോൾ ആദിവാസിയിൽ തന്നെ പതിവ് പോലെ എത്തിച്ചേരുന്നത് ചിത്രത്തിൻ്റെ ആസ്വാദനത്തെ നല്ല പോലെ ബാധിക്കുന്നുണ്ട്.
ധർമ്മരാജൻ എന്തിന് കൊലചെയ്യപ്പെട്ടു എന്നതും അതിനോട് അനുബന്ധിച്ചുള്ള മറ്റു മരണങ്ങളും കാര്യകാരണ സഹിതം ശങ്കർ രാമകൃഷ്ണൻ നല്ലത് പോലെ പറയുന്നു എങ്കിലും പലരും പറഞ്ഞു കഴിഞ്ഞ ഒരേ പാത സ്വീകരിച്ചു പോകുന്നത് കൊണ്ടായിരിക്കും സിനിമ പലപ്പോഴും ശരിയായ രീതിയിൽ പോകുന്നില്ല...
ഉർവശി, ഭാവന,ഇന്ദ്രൻസ്, ഗുരു സോമസുന്ദരം ,മാലപാർവതീ,ഹണി റോസ്,അനുമോൾ,മണിയൻ പിള്ള തുടങ്ങിയ താരങ്ങൾക്കൊപ്പം റാണിയായി പുതിയ (?) ഒരു നായികയെയും കാണാൻ പറ്റും.
പ്ര.മോ.ദി.സം
No comments:
Post a Comment