സ്വർണ്ണത്തിൻ്റെ മഞ്ഞളിപ്പ് പണ്ട് മുതലേ മനുഷ്യൻ്റെ ഉറക്കം കെടുത്തുന്ന ലോഹമാണ്.അത് കൊണ്ട് തന്നെ കേരളത്തിന് സ്വർണ്ണ കടത്തിനെ കുറിച്ച് പല കഥകളും പറയുവാനുണ്ട്.
ചെമ്പിൽ ആയാലും മത പുസ്തകത്തിൻ്റെയും ഈന്തപഴത്തിൻ്റേയും രഹസ്യ ഭാഗങ്ങളുടെയും മറവിൽ ആയാലും ആർത്തി പൂണ്ട മനുഷ്യരെയാണ് അത് ആകർഷിക്കുന്നത്.അതിൽ ജാതി മത രാഷ്ട്രീയം വിരളം ആണ്.. മനുഷ്യൻ്റെ ആർത്തിക്ക് ഇതൊന്നും ഒരു കാരണമല്ല.
മലബാറിലെ എയർ പോർട്ടുകളിൽ കടത്ത് നടത്തുന്ന പലരും പിടിക്കപ്പെടുന്നു എന്നിട്ടും ആർക്കുവേണ്ടി കടത്തുന്നു എന്ന ചോദ്യം വരുമ്പോൾ കേസുകൾ നിന്ന് പോകുകയാണ്.ഉന്നതങ്ങളിൽ വിരഹിക്കുന്ന മാന്യന്മാർ കേസ് വഴിയിൽ എത്തുപോൾ കേസ് നിന്ന് പോകുകയാണ്..
മലബാറിലെ സ്വർണ്ണ കടത്തിൻ്റെ കഥയാണ് സിനിമ പറയുന്നത്..സ്വർണം കടത്തിയ ആൾക്കാരെ പറ്റിച്ചു അതുമായി മുങ്ങുന്ന രണ്ടു യുവാക്കളുടെ നിൽക്കകള്ളി യില്ലാത്ത ഓട്ടമാണ് സിനിമ.അനർഹമായി ഉണ്ടാക്കുന്നത് ഒന്നും കയ്യിൽ നിൽക്കില്ല എന്ന സാരോപദേശ കഥയിലൂടെ തുടങ്ങുന്ന ചിത്രം അതെ ഉപദേശത്തിൽ തന്നെയാണ് അവസാനിക്കുന്നത്.
മലബാറിൻ്റെ കൊലപാതക രാഷ്ട്രീയം കൂടി പരാമർശിക്കുന്നു ചിത്രം എങ്കിലും സ്വർണ്ണക്കടത്ത് ഒരു രാഷ്ട്രീയ പാർട്ടിയുമായി മാത്രം കൂട്ടികെട്ടി കൊണ്ട് പോകുവാൻ ശ്രമിക്കുന്നത് ചിത്രത്തിന് ദോഷം ചെയ്തേക്കും.
പ്ര.മോ.ദി.സം
No comments:
Post a Comment