ഈ അടുത്ത ദിവസം കണ്ട വെബ് സീരീസ് ആണ്..പുതുമ എന്ന് പറയുന്നത് ഒന്നുമില്ലെങ്കിലും ആരുടെയൊക്കെയോ അഭിലാഷങ്ങൾ പൂർത്തീകരിക്കുവാൻ വേണ്ടി എടുത്ത സീരീസ്.
പണത്തിനും അധികാരത്തിനും വേണ്ടി കുടുംബവും സൗഹൃദവും കലർന്ന നന്മകൾ മറക്കുന്ന കാര്യം പണ്ട് മുതൽ തന്നെ മനുഷ്യനിൽ കലർന്ന് പോയതാണ്. ചതിച്ചും കൊന്നു തള്ളിയൊക്കെ അവനത് നേടും.
വിജനമായ പ്രദേശത്ത് ഒരു ആഡംബര വീട്ടിൽ കഴിയുന്ന യുവ ദമ്പതികളെ തേടി ഒരു രാത്രി എത്തുന്ന അതിഥികളും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ആറു എപ്പിസോഡിൽ പറയുന്നത്. വയ്യാത്ത ഭാര്യയെ പരിചരിച്ചു കഥകൾ എഴുതി വീട് വിടാതെ താമസിക്കുന്ന അവരിൽ ചില നിഗൂഢതകൾ ഉണ്ടെന്നു ചിലർ വിശ്വസിക്കുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന അവരെ അപായപെടുത്തി കോടികൾ തട്ടുവാൻ വരുന്ന അതിഥികളും കൂട്ടത്തിൽ ഉണ്ടായിരുന്നു.
പ്രേതമോ ആത്മാവ് എന്നൊന്ന് ഇല്ലെന്ന് സമർത്ഥിക്കുന്ന സഞ്ചാരി കൂടി അവിടെ രാത്രി എത്തിപ്പെടുന്നത് അയാളുടെ പല വിശ്വാസങളും തകർക്കുന്നു.
ഒറ്റയിരുപ്പിൽ കണ്ട് തീർക്കുവാൻ ഒരിക്കലും പറ്റുമെന്ന് തോന്നുന്നില്ല..ആദ്യ നാല് ഭാഗങ്ങൾ വിരസത കൊണ്ട് വരുമെങ്കിലും അവസാന രണ്ടു ഭാഗങ്ങൾ കഥ മാറി മറയുന്നുണ്ട്...വിശ്വസനീയ മല്ലെങ്കിലും...
പ്ര.മോ.ദി.സം
No comments:
Post a Comment