Tuesday, September 19, 2023

യാദും ഊരെ യാവരും കേളിർ

 



സ്വന്തമായി  രാജ്യത്ത് പൗരത്വം കിട്ടാതെ അഗതികൾ ആയി അതെ രാജ്യത്ത് ജീവിക്കേണ്ടി വരുന്ന ലക്ഷകണക്കിന് ആളുകൾ ഉണ്ട്..ശ്രീലങ്കൻ തമിഴരും അതിൽ പെടുന്നു. മിയൻമാർ തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ളവരും ഒരു രാജ്യത്തും പൗരത്വം കിട്ടാതെ അലയുകയാണ്.





ചില അവസരങ്ങളിൽ ചില ശ്രമങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ രാഷ്ട്രീയമായും മറ്റു കാരണങ്ങൾ കൊണ്ടും അത് രക്തധൂഷിതമായി മാറുകയാണ് ഉണ്ടായത്.






ബോമ്പിൻ്റെയും വെടിയൊച്ചയുടെയും ശബ്ദത്തിൽ നിന്നും രക്ഷ നേടാൻ സ്വയം അഭ്യസിച്ച സംഗീതത്തിൽ കമ്പം ഉള്ള പുനിതൻ പള്ളിയിലച്ചൻ്റെ സഹായത്തോടെ ലണ്ടനിൽ പോകാൻ ശ്രമിക്കുന്നു എങ്കിലും അഗതി എന്ന കാരണത്തിൽ ജയിലിൽ ആകുന്നു.





വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങി കാണാതെ പോയ കൃപലിനി എന്ന ആളുടെ ഐഡിയിൽ പൗരത്വം നേടാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സേതുപതി നായകനായ ചിത്രം പറയുന്നത്.





രാജ്യം ഉണ്ടായിട്ടും അവിടെ പൗരനായി ജീവിക്കുവാൻ പറ്റാത്ത അനേകം പേരുടെ ശബ്ദമായി മാറുവാൻ പുനിത് ന് കഴിയുന്നു എങ്കിലും ഇന്നും നമ്മുടെ ലോകത്ത് മേൽവിലാസം ഇല്ലാതെ അലയുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരികയാണ്.


പ്ര.മോ.ദി.സം

No comments:

Post a Comment