നമ്മൾ ഒരു അയ്യോ പാവം ആണെങ്കിൽ നമ്മളെ എടുത്ത് അലക്കുവാൻ കുറെയെണ്ണം ഉണ്ടാകും.നമ്മുടെ പാവത്തരമോക്കെ മുതലെടുത്ത് പച്ച പിടിക്കുന്ന ഒരു കൂട്ടർ തന്നെ ചുറ്റിലും ഉണ്ടാകും.അറിഞ്ഞോ അറിയാതെയോ നമ്മൾ അതിൽ കുടുങ്ങി പോകും.
മദനൻ പാവത്താൻ ആയിരുന്നു.കോഴിക്കുഞ്ഞുങ്ങൾക്കു നിറം പൂശി നാട്ടിൽ തന്നെ കച്ചവടം ചെയ്യുന്ന പാവത്താൻ.ആകസ്മികമായി അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്ന പെണ്ണിനെയും മോളെയും കൂടി സംരക്ഷിക്കുവാൻ തുനിയു മ്പോൾ അപൂർവമായ അയാളിലെ "പേര് " ചില പ്രശ്നങ്ങൾ അയാളിലേക്ക് കൊണ്ടെത്തിക്കുകയാണ്.
ഇന്നിൻ്റെ രാഷ്ട്രീയത്തിലെ കള്ള കളികളും ഇലക്ഷൻ "സ്റ്റണ്ട് "ഒക്കെ പ്രതിപാദിക്കുന്ന ചിത്രം പഴയകാല നാട്ടിൽ പുറ സിനിമകളിലെ ശുദ്ധ ഹാസ്യം കൂടി മടക്കി കൊണ്ട് വരുന്നുണ്ട്. നമ്പൂരി ബ്രദേഴ്സ് ആയി രണ്ടുപേർ സിനിമയിൽ ഉടനീളം ചിരി പടർത്തുന്നുണ്ട്.
സുരാജ് എന്ന നടൻ പഴയ ഫോമിലേക്ക് കൂടി മടങ്ങി വന്ന ചിത്രം "റിയലസ്ററിക്" സിനിമ എന്ന പേരില് ഈ അടുത്ത കാലത്ത് പലരും കാട്ടിക്കൂട്ടുന്ന പല ചിത്രങ്ങൾക്ക് ഒരു പാഠപുസ്തകം കൂടി ആകുന്നുണ്ട്.
പ്ര .മോ.ദി.സം
No comments:
Post a Comment