സീരിയൽ,സീരീസ് എന്നത് പണ്ട് മുതലേ താൽപര്യം ഇല്ലാത്ത ഒന്നായിരുന്നു.. കോവിഡ് കാലത്ത് "കരിക്ക്" ആണോ ഇതിലേക്ക് നയിച്ചത് എന്നറിയില്ല ..വെറുതെ ഇരിക്കുന്ന മഹാമാരി സമയം പോകുവാൻ യൂട്യുബിൽ പല തരം സീരീസ് കാണൽ തുടങ്ങി.
പിന്നെ കരിക്ക് ക്വാളിറ്റി നോക്കി തമാശ മറന്നപ്പോൾ മറ്റു ഭാഷാ സീരീസ് കാണാൻ തുടങ്ങി എങ്കിലും മടുപ്പ് വന്നതോടെ അത് അധികം കാലത്തേക്ക് മുന്നോട്ടു പോയില്ല...കഴിഞ്ഞ ആഴ്ച വന്ന മലയാളം ക്രൈം സീരീസ് നല്ലതെന്ന അഭിപ്രായം വന്നപ്പോൾ ആദ്യ എപ്പിസോഡ് കണ്ടു നോക്കി തുടരാം എന്ന് വിചാരിച്ചു..
സത്യത്തിൽ അവസാനം കൊണ്ട് പോയി കലമുടച്ചു എന്നൊരു തോന്നൽ സൃഷിട്ടിച്ച് എന്ന് എനിക്ക് എന്തോ തോന്നി എങ്കിലും ആറ് എപ്പിസോഡ് ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർത്തു. മഴയും മറ്റു ചില വ്യക്തിപരമായ സന്ദർഭങ്ങളും അതിനു വഴി തുറന്നു തന്നു എന്ന് പറയാം.
കൊലപാതക അന്വേഷണത്തിന് വേണ്ടി ഒരുക്കിയ തിരക്കഥ അത്രക്ക് നന്നായി തോന്നിയത് കൊണ്ടാണ് മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഒറ്റ ഇരുപ്പിൽ ചിലവഴിക്കാൻ തോന്നിയത്..അജു വർഗീസ് മുഖ്യ വേഷം നല്ല രീതിയിൽ ചെയ്തു എങ്കിലും ഫ്രഷ് മുഖങ്ങൾ കുറെ ഉള്ളത് തന്നെയായിരുന്നു സീരീസ് കൊണ്ട് വന്ന പ്ലസ് പോയിൻ്റ്..ലാൽ സംഭാഷണം കുറച്ചു കൂടി വ്യക്തമായി പറയുവാൻ കൂടി ശ്രദ്ധിക്കണം.പലപ്പോഴും ഉണ്ടാകുന്ന അവ്യക്തത കല്ലുകടി ആകുന്നുണ്ട്.
ലോഡ്ജിൽ ഉണ്ടാകുന്ന സെക്സ് വർക്കരുടെ കൊലപാതകം സാധാരണ രീതിയിൽ അന്വേഷിക്കുമ്പോൾ കിട്ടിയ ഒരേ ഒരു അഡ്രസ്സ് ബലത്തിൽ തിരഞ്ഞു പോയി എങ്കിലും തങ്ങളെ പറ്റിച്ച് വർഷങ്ങളായി കൊച്ചിയിൽ തന്നെ കഴിയുന്ന ഒരാളാണ് പിന്നിൽ എന്നറിയുന്ന പോലീസ് പിന്നീട് കൊച്ചിയിൽ അയാളുടെ പുറകെ പോവുകയാണ്..എത്തി പെട്ടു കിട്ടി പോയി എന്ന രീതിയിൽ കുറ്റവാളിയെ പിന്തുടരുന്ന പോലീസ് ഓരോ തവണയും ലക്ഷ്യത്തിൽ എത്താതെ പരാജയപ്പെട്ടു പോകുകയാണ്.
കാണാൻ കൊള്ളാവുന്ന നല്ല സിനിമ നമുക്ക് സമ്മാനിച്ച കബീർ ഈ സീരീസിൽ തൻ്റെ പ്രതിഭ തെളിയിക്കുന്നുണ്ട്..
പ്ര .മോ. ദി .സം
No comments:
Post a Comment