ബിൻലാദനെന്ന ഭീകരനെ രാജ്യത്തിൻ്റെ ശത്രുക്കളെ ഒതുക്കാൻ വേണ്ടി പോറ്റി വളർത്തിയ അമേരിക്കക്ക് ലാദൻ തന്നെ പാരയാകുന്നത് നമ്മൾ കണ്ടതാണ്..അങ്ങിനെ മുൻപും പിൻപും നോക്കാതെ ഒരിക്കലും വളരാൻ അനുവദിക്കാത്തവരെ നമ്മൾ വളർത്തും..അവസാനം അതിൻ്റെ ചില്ലകൾ നമ്മുടെ വീടിന് തന്നെ ഭീഷണി ആകുമ്പോൾ മാത്രമാണ് നമുക്ക് ബോധം വരിക.
"ഇന്ദിര ബ്രിഗേഡ് "എന്ന പേരിൽ മുൻ പ്രധാനമന്ത്രി ഉണ്ടാക്കിയ യുവാക്കളുടെ കൂട്ടം ലക്ഷ്യം വെച്ചത് ഗുണ്ടകളെ ഒക്കെ ഒതുക്കി നല്ലൊരു സമൂഹത്തിൻ്റെ പിറവിക്ക് വേണ്ടിയാണ്.പക്ഷേ ഗുണ്ടകളെ ഒതുക്കാൻ ഗുണ്ട തലവനെ തന്നെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച കർണാടക മുഖ്യമന്ത്രിക്കു അത് പിന്നീട് തല വേദന ആവുകയാണ് ..പിന്നെ ഗുണ്ടയെ ഒതുക്കുവാനുള്ള കളികളാണ് .
ടോസ് ചെയ്യുമ്പോൾ ഉള്ള ഹെഡ് ഓർ ടെയ്ൽ കളി തന്നെയാണ് പേര് കൊണ്ട് അർത്ഥം ആക്കുന്നത്.ഈ സിനിമ പറയുന്നത് ഇന്ദിരാ ജിയുടെ കാലത്തെ കഥയാണ്..ഫ്രെയിമിൽ അതൊക്കെ കൃത്യമായി ആവിഷ്കരിച്ചിരിക്കുന്നു എങ്കിലും പലതവണ കണ്ടു മറന്ന് കഥ ആയത് കൊണ്ട് തന്നെ ഈ മൊഴി മാറ്റ കന്നഡ ചിത്രം പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന തരത്തിലല്ല.
പ്ര .മോ .ദി .സം
No comments:
Post a Comment