തെലുഗു സിനിമികളിൽ ഭക്തിയും യുക്തിയും കൂട്ടി കലർത്തി പ്രേക്ഷകരെ കൺഫ്യൂഷൻ ആക്കുന്ന ഒരു പരിപാടിയുണ്ട്. മിക്കവാറും യുക്തിയേക്കാൾ ഭക്തിയിൽ വിഷയം അവതരിപ്പിക്കുവാൻ ആണ് അവർ ശ്രമിക്കുക.
അതുകൊണ്ട് തന്നെ ലോജിക് ഒക്കെ മാറ്റിവെച്ചു സിനിമ കാണുന്നവരാണ് അവിടുത്തെ പ്രേക്ഷകർ.നമ്മൾ മലയാളികൾ അതൊക്കെ തല നാരിഴ കീറി മുറിച്ച് പരിശോധിക്കുന്നത് കൊണ്ട് അത്തരം ചിത്രങ്ങൾ ഇവിടെ ഉണ്ടാക്കി ബിസിനെസ്സ് നടത്തുവാൻ നമ്മുടെ സിനിമക്കാർ ഒന്ന് അറക്കും.
മറ്റൊന്ന് എന്താണെന്ന് വെച്ചാൽ തെലുഗു,തമിൾ സിനിമകളിലെ ലോജിക് ഒരിക്കലും നമ്മൾ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ഇല്ല..മലയാളത്തിൽ ആണെങ്കിൽ വിമർശിക്കും.
തെറ്റിദ്ധാരണയുടെ പേരിൽ ഒരു ഗ്രാമം കത്തിയെരിച്ച് കൊല്ലുന്ന ദമ്പതികളുടെ മക്കളുടെ പ്രതികാര കഥയാണ് വിഷയം.
അടുത്ത ഉത്സവ നാളിൽ ഗ്രാമം ശവപ്പറമ്പ് ആക്കും എന്ന അവരുടെ വെല്ലുവിളി മക്കൾ ഏറ്റെടുക്കുന്നു.നാട് കടത്തപെട്ട മകന് പ്രേമം അഭിനയിച്ചു വീണ്ടും നാട്ടിലേക്ക് കടക്കൂവാൻ ആരും അറിയാതെ പ്രമാണിയുടെ സംരക്ഷണയിൽ കഴിയുന്ന പെങ്ങൾ സഹായിക്കുന്നു.
പിന്നീട് ഗ്രാമത്തെ രക്ഷിക്കുവാൻ ഉള്ള ഗ്രാമീണരുടെ ശ്രമവും ബാഹ്യ ശക്തികളുടെ തള്ളി മറിക്കലും അതിനിടയിൽ പ്രണയങ്ങൾ ഒക്കെ അവതരിപ്പിച്ചു സിനിമ പോകുകയാണ്..
ഭക്തിയിലും യുക്തിയും ബുദ്ധിയും വിവേകവും ഒക്കെ മാറ്റി വെച്ച് കാണുവാൻ പറ്റിയ സിനിമ ആണ്.
പ്ര .മോ.ദി.സം
കുന്തം 😜..
ReplyDelete