ട്രെയിലർ കണ്ടപ്പോൾ മിന്നൽ മുരളിയുടെ ഒരു റീമേക്ക് അനുഭവപെട്ടു എങ്കിലും ചിത്രം കാണുമ്പോൾ വേറെ റൂട്ടിൽ കൂടിയാണ് സഞ്ചാരം എങ്കിൽ കൂടി അതിമാനുഷ്യൻ ആകുന്നത് ഒരേ വിധത്തിൽ തന്നെയാണ് താനും.
ഇരുപത്തി ആറു ഊരിൽ കൂടി സഞ്ചരിക്കുന്ന പ്രൈവറ്റ് കേബിൾ ഒരു നാട്ടിൽ വീരൻ്റെ പ്രതിഷ്ഠ ഉള്ളത് കൊണ്ട് മാത്രം പോകാൻ അനുവദിക്കാതെ നിന്ന് പോയപ്പോൾ അതിൻ്റെ ഗുണഭോക്താക്കൾ തടസ്സം നീക്കുവാൻ നേരിട്ട് ഇറങ്ങുകയാണ്.
മനുഷ്യരാശിക്ക് അപകടകരമായ കേബിൾ അതുവഴി കടന്നു വരാതിരിക്കാൻ മിന്നൽ ഏറ്റെത് കൊണ്ട് അതിമാനുഷിക ശക്തി കിട്ടിയ നായകൻ എതിർക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നാട്ടുകാർ എതിർത്തപ്പോൾ തൻ്റെ ശക്തി നാടിൻ്റെ രക്ഷകനായ ഉഗ്രമൂർത്തി "വീരൻ്റെ" ശക്തി ആണെന്ന് ചില വേഷം കെട്ടിലൂടെ മാലോകരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
അങ്ങിനെ സയൻസും ഭക്തിയും ഒക്കെ സമാസമം ചേർത്ത് നല്ലൊരു മസാല പരുവത്തിൽ ഉണ്ടാക്കി വെച്ചിരിക്കുന്നു.മിന്നൽ മുരളി ഉണ്ടാക്കിയ ഹൈപ്പു തമിഴു നാട്ടിൽ കൂടി അലയടിച്ചു പോയതിനാൽ വലിയ പ്രതീക്ഷ ഒന്നും പ്രേക്ഷകന് വേണ്ട..
പ്ര .മോ.ദി.സം
No comments:
Post a Comment