ആറാട്ടണ്ണൻ വെറുതെ ഫേമസ് ആകുവാൻ വേണ്ടി കളിക്കുന്ന ഓരോ കോപ്രായങ്ങൾ സാധാരണ തള്ളി കളയുകയാണ് പതിവ്..ശരിക്കും പറഞ്ഞാല് സന്തോഷ് പണ്ഡിറ്റ് തെളിച്ച വഴിയിൽ കൂടി ഉള്ള ഒരു യാത്ര.
ആ ആറാട്ട് അണ്ണൻ ഒരു സിനിമയുടെ മോശം റിവ്യൂ പറഞ്ഞത് കൊണ്ട് അയാളെ അണിയറക്കാർ പഞ്ഞികിട്ട് ഒരു സിനിമ "പരസ്യം" പിടിക്കുന്നത് കണ്ടു.ശരിക്കും സിനിമ ഗതി പിടിക്കില്ല എന്ന് അറിയുന്നത് കൊണ്ട് ഒരു നാടകം.ഇത് അണ്ണൻ കൂടി അറിഞ്ഞു കൊണ്ടാണോ എന്നൊരു സംശയം ഉണ്ടു.
സത്യത്തിൽ പഞ്ഞിക്ക് ഇടെണ്ടത് അണ്ണനെ അല്ല സിനിമ പിടിച്ചവരേയാണ്..അണ്ണൻ പറഞ്ഞത് കറക്ട് തന്നെയാണ് ..പൈസ കൊടുത്ത് തിയേറ്ററിൽ ആയി പോയത് കൊണ്ടു മാത്രം കണ്ടു തീർക്കേണ്ട ഗതികേട് ഉണ്ടായ സിനിമയാണ്.
ഇന്ദ്രൻസ് വലിയ അവാർഡ് ഒക്കെ കിട്ടിയ നടനാണ്..പക്ഷേ ഇതിൽ അദ്ദേഹത്തിൻ്റെ പ്രകടനം ശരാശരി മാത്രം.തിരക്കഥ വായിച്ചപ്പോൾ അദേഹത്തിന് കാര്യം മനസ്സിലായി കാണും.പിന്നെ കടപ്പാടിൻ്റെ പേരിൽ അഭിനയിച്ചു കാണും.
മൂന്ന് കോടി ചിലവാക്കി എടുത്തതാണ്..ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ നിർമാതാവ് നിലവിളിച്ചു കൊണ്ട് ഒരു കാര്യവുമില്ല..മൂന്ന് രൂപയുടെ പേന പോലും ക്വാളിറ്റി നോക്കി വാങ്ങുന്ന മല്ലൂസ് ഇതിലൊന്നും വീഴില്ല.നല്ലത് ആണെങ്കിൽ അവൻ വാങ്ങും സിനിമ ആണെങ്കിൽ ഓടും..അവൻ മുടക്കുന്ന പൈസക്ക് മുതലാക ണം.
പോയവര് ഒന്നും തിരിച്ചു വരാത്ത കുടുക്കൻ മലയിൽ സായിപ്പിൻ്റെ ഗുഹ തേടി പോകുന്ന ആറൂ പേരടങ്ങിയ സംഘത്തിൻ്റെ കൂട്ടത്തിൽ നിന്നും ഒരാള് മാത്രം തിരിച്ചു വരുന്നതും മിസ്സ് ആയി പോയവരെ കുറിച്ചുള്ള നിഗൂഢതകളുടെ കഥയാണിത്...ഇത് ഇടവേള കഴിഞ്ഞുള്ളത്....അതുവരെ എന്താണ് എന്ന് ഉള്ളത് ആയിരിക്കും അണ്ണൻ പറഞ്ഞത്...സത്യം ആയത് കൊണ്ട് അടി കിട്ടിയതും
പ്ര .മോ.ദി.സം
No comments:
Post a Comment