Sunday, June 11, 2023

അനുരാഗം

 



എത്ര പറഞ്ഞാലും മടുക്കാത്ത ഒന്നാണ് പ്രേമകഥ എന്ന് സിനിമക്ക് പിന്നിലുള്ളവർക്ക് നന്നായി അറിയാം ..അത് കൊണ്ട് തന്നെ അവർ ഓരോരോ  പ്രേമ കഥകൾ പറഞ്ഞു ഇടക്കിടക്ക് നമ്മളെ പരീക്ഷിക്കും.




അതിൽ ചിലത് വിജയിക്കും ചിലത് ആരും അറിയാതെ അങ് പോകും.അനുരാഗം എന്ന ഈ ചിത്രത്തിന് വിജയിക്കാൻ ഉള്ള എല്ലാ എലിമെൻ്റുകളും ഉണ്ടായിരുന്നു..കഥ ,അവതരണം,പാട്ടുകൾ അങ്ങിനെ പലതും...കൂടാതെ ഗൗതം മേനോൻ എന്ന "സ്പെഷ്യൽ" കൂടി...




മൂന്ന് പേരുടെ വ്യതസ്ത അനുരാഗ കഥയാണ് ചിത്രം പറയുന്നത്..അത് കൊണ്ട് തന്നെ ഒരു പ്രേമം മാത്രം എന്നുള്ള ഇഴച്ചിൽ ഉണ്ടാകുന്നില്ല..മൂന്ന് കഥകൾ ഒന്നൊന്നായി ഇടകലർത്തി പറയുമ്പോൾ നമ്മളെ അത് രസിപ്പിക്കുന്നതിന് പുറമെ അടുത്ത പ്രേമം എന്താകും എന്നൊരു ചിന്ത കൂടി നമുക്ക് ചുറ്റിലും സൃഷ്ടിക്കുന്നുണ്ട്.



കഥയും പിന്നീട് വരുന്ന സംഭവങ്ങൾ ഒക്കെ പ്രേക്ഷകന് മുൻപേ  പ്രതീക്ഷിക്കുന്നത് ആണെങ്കിൽ കൂടി മൊത്തത്തിൽ രസിച്ചു കാണാൻ പറ്റുന്നുണ്ട്.ചില കാസ്റ്റിംഗ് സിനിമക്ക് ഭാരം ആയിപൊയി എന്ന് ചില സമയത്ത് തോന്നി പോകുന്നുണ്ട്.


പ്ര .മോ.ദി.സം

1 comment: