Saturday, June 3, 2023

സുലൈഖ മൻസിൽ


 



മലബാറിൽ വർഷത്തിൽ ധാരാളം ഷോർട്ട് ഫിലിം നിർമിക്കുന്നവരുണ്ട്..അതൊക്കെ പ്രാദേശികമായി വളരെ നല്ല അഭിപ്രായം കിട്ടുകയും അവർ തുടർന്നും അത് വഴി സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്..അവയിലെ പാട്ടുകൾ ഒക്കെ പ്രാദേശികമായി വലിയ ഹിറ്റുകൾ ആകാറുണ്ട്.






ഈ സിനിമ കണ്ടപ്പോൾ തോന്നിയത് അവിടുത്തെ ഷോർട്ട് ഫിലിമുകൾ ആണ്.ഒരു  ഷോർട്ട് ഫിലിം  കുറച്ചു കൂടി വലിച്ചു നീട്ടി തിയേറ്ററിൽ വന്നാൽ എങ്ങിനെ ഉണ്ടാകും അതിൽ കവിഞ്ഞു ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടുവാൻ ഇല്ല.







സെഞ്ച്വറി എന്ന മലയാളത്തിലെ വലിയൊരു ബാനർ പോലും ഇതിൽ സഹകരിച്ചിരിക്കുന്നത് വെറും ബിസിനെസ്സ് കണ്ണ് കൊണ്ട് മാത്രമാണ്.അവരുടെ പ്രൗഡിക്കോ പാരമ്പര്യത്തിന് പറ്റിയ ഒരു സിനിമയും അല്ല.







പറഞ്ഞുറപ്പിച്ച കല്യാണത്തിന് ചെക്കനും പെണ്ണും പല കാരണങ്ങൾ കൊണ്ട് മനസ്സാ തയ്യാറാവാത്തത് കൊണ്ടുള്ള മാനസിക സംഘർഷങ്ങളും അത് മൂലം അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും പറയുന്ന സിനിമ മലബാർ മുസ്ലിം കല്യാണത്തിൻ്റെ സകല ഭാവങ്ങളും കാണിക്കുന്നുണ്ട്.






അത്തു വിത്ത് പോലത്തെ കഥപറഞ്ഞ് കോടികൾ വാരിയ തല്ലുമാല പോലെ ഒരു "മത" ബ്ലാക്ക് മയിൽ നടത്തി  പണം വാരാൻ ഉള്ള ഒരു ചിന്ത കൂടി ഈ ചിത്രത്തിന് ഉള്ളതായി അനുഭവപ്പെടുന്നു എങ്കിലും അത് പാടെ പാളി പോയി എന്ന് പറയേണ്ടി വരും.


പ്ര .മോ. ദി .സം

 

2 comments:

  1. സർവത്ര ദുഷിപ്പായ ഒരു മതത്തെ പൊതുധാരയിലേയ്ക്ക് നേരെ ചൊവ്വേ എത്തിക്കാൻ കഴിയില്ലല്ലോ. അതിനു ഇമ്മാതിരി വീഡിയോകൾ സഹായിക്കും. ഇന്നലെ ഡൌൺലോഡ് ചെയ്തു ഓടിച്ചിട്ട് കണ്ടു. വെറുതെ ആരാ മുക്കാൽ മണിക്കൂർ പോയി

    ReplyDelete