കണ്ണൂർ എന്നും രാഷ്ട്രീയ പക പോക്കലിൻ്റെ കളിയരങ്ങു ആണ്...ബന്ധങ്ങളിലും കർമ്മങ്ങളിലും പോലും രാഷ്ട്രീയ വിലപേശൽ ഉണ്ടാകുന്ന ഇടം.തൻ്റെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി നേതാക്കളുടെ ആഞ്ഞാനുവർത്തിയായി കുടുംബത്തെ മറക്കുന്നവർ.ഒടുക്കം തിരിച്ചടികൾ ഉണ്ടാകുമ്പോൾ നഷ്ടപ്പെട്ടത് ഓർത്തു നെടുവീർപ്പുകൾ മാത്രം ബാക്കിയാകുന്നു.ചില അവസരത്തിൽ പാർട്ടി സഹായിക്കും എങ്കിലും പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നവരാണ് അവർ.
കാലങ്ങളെറെയായി ഇത് തുടരുന്നു എങ്കിലും ബോധം വന്നു തിരിച്ചറിവുകൾ നേടിയത് ചുരുക്കം ചിലർ മാത്രം..രാഷ്ട്രീയം മുൻപ് കണ്ണൂരിൽ ഒരു ചിലന്തി വലയാണ്.. അതിനുള്ളിൽ അകപ്പെട്ടു പോയാൽ രക്ഷപ്പെടുക പ്രയാസം.അത് കൊണ്ട് തന്നെ രാഷ്ട്രീയ അടിമകൾ ആയി ജീവിതാന്ത്യം വരെ ജീവിക്കുക..പാർട്ടിയുടെ തലോടലും തല്ലും സ്വീകരിച്ചു കൊണ്ട്...എതിർപ്പുകൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതൊക്കെ ഉള്ളിൽ കടിച്ചമർത്തി കൊണ്ട്...
കണ്ണൂർ രാഷ്ട്രീയത്തിൽ എതിരാളികൾക്കിടയിൽ കാലൻ എന്ന് അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് ഹിഗ്വിറ്റ..കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന പ്രഗൽഭ ഫുട്ബാൾ താരം ഹിഗ്വിറ്റ ഗോൾ വലക്ക് കീഴിൽ നിന്നാൽ എതിരാളികൾക്ക് ഭയവും നെഞ്ചിടിപ്പു പോലും കൂടും...സ്വന്തം ടീമിന് ആത്മവിശ്വാസവും..
കണ്ണൂർ രാഷ്ട്രീയത്തിലെ "ഹിഗ്വിറ്റ "യും അതുപോലെ തന്നെ ആയിരുന്നു.ഏവരും ഭയപ്പെടുന്ന അദ്ദേഹത്തെ ഒതുക്കാൻ എതിരാളികൾ മാത്രമല്ല സ്വന്തം ക്യാമ്പിൽ ഉള്ളവരും ശ്രമിച്ചപ്പോൾ ഒരു സെക്യൂരിറ്റി മാൻ അദ്ദേഹത്തെ അനുഗമിക്കുന്നു..രാഷ്ട്രീയവും അതിനുള്ളിലെ കളികൾ പകപോക്കൽ , ഒക്കെ വരച്ചു കാണിക്കുന്ന ചിത്രം പാർട്ടികളെ വിമർശിക്കുന്നത് കൊണ്ട് തന്നെ ജനശ്രദ്ധ നേടാൻ പ്രയാസം നേരിടും
പ്ര .മോ. ദി .സം
No comments:
Post a Comment