Wednesday, June 7, 2023

2018

 



ചില സിനിമകൾ കാണാൻ ശ്രമിക്കുമ്പോൾ തൽപര കക്ഷികളിൽ നിന്നും  ഭയങ്കര "തള്ളി മറിക്കൽ" വരും.മുൻപ് ഇത് പോലത്തെ തള്ളി മറിച്ചൽ കേട്ടു കാണാൻ പോയാ സിനിമ ഒക്കേ തന്നത് നിരാശകൾ ആയിരുന്നു.




ഈ ചിത്രം സിനിമ  രണ്ടു തവണ കാണാൻ ശ്രമിച്ചിരുന്നു എങ്കിലും "തിരക്ക് " കൊണ്ട് പറ്റിയില്ല.പിന്നെ  കണ്ട  ചിലർ തള്ളി തള്ളി മുന്നോട്ട് കൊണ്ട് പോയപ്പോൾ അതിൻ്റെ രംഗങ്ങൾ അടക്കം  സ്ക്രീനിൽ വന്നത് പോലെ പറഞ്ഞു  തന്നപ്പോൾ സിനിമ കാണുവാനുള്ള മൂഡ് പോയി.




ഇപ്പൊൾ" കരാർ ലംഘനവും" നടത്തി   കേരളത്തിലെ തിയേറ്റർ രണ്ടു ദിവസം അടപിച്ച ഈ സിനിമ കൈതുമ്പിൽ വന്നപ്പോൾ തിയേറ്റർ എക്സ്പീരിയൻസ് വേണ്ട സിനിമ ഉള്ള സാങ്കേതിക  തികവ് വെച്ച്  കണ്ടു കളയാം എന്ന ചിന്ത കൂടി ഉണ്ടായി.





നമ്മുടെ നാട് അനുഭവിച്ച വെള്ളപൊക്ക ദുരിതങ്ങൾ ആരെയും ഉയർത്തി കാണിക്കാതെ എല്ലാവരെയും ഹീറോ ആക്കി വളരെ നല്ല രീതിയിൽ തന്നെയാണ് ജൂഡ് ആൻ്റണി പറഞ്ഞിരിക്കുന്നത്.നമ്മൾ പലരും  പത്ര മാധ്യമങ്ങളിലും ടിവി യിലും കൂടി കണ്ട ദുരിതങ്ങളുടെ നേർകാഴ്ച ശരിക്കും നമ്മുടെ ഉള്ളു നനയിക്കും.പ്രത്യേകിച്ച് അനുഭവസ്ഥർ ആണെങ്കിൽ പറയുകയും വേണ്ട.





മഴ എന്ന് പറയുന്നത് ചിലർക്ക് സന്തോഷവും കുറേപ്പേർക്കു ദുരിതവും ആകുന്ന കാഴ്ച ,ജാതി മത രാഷ്ട്രീയം മറന്നു പ്രായഭേദമെന്യേ ആളുകൾ രക്ഷാ പ്രവ ർത്തനത്തിനായി ഇറങ്ങുന്നത് ,സർകാർ തലത്തിൽ ഉള്ള ഏകോപനം ഒക്കെ വളരെ ഭംഗിയായി തന്നെ നമ്മളിലേക്ക് പകർത്തി തന്നിരിക്കുന്നു.





കോടികൾ കിലുക്കം മലയാളത്തിന് നൽകിയ ചിത്രം  അതിനിടയിൽ ചില വിവാദങ്ങൾ കൂടി  വരുത്തി വെച്ചു..അതിൽ ഒന്ന് ചില " വിഗ്രഹങ്ങളെ" ശരിയായി പ്രതിക്ഷിചിട്ടില്ല എന്നത് ആയിരുന്നു. ദുരിതാശ്വാസ നിധി വരെ കട്ടുകൊണ്ട് പോകുവാൻ കൂട്ട് നിന്നവരെ അത്ര മഹത്വവരിക്കേണ്ട കാര്യമില്ലെന്ന് സംവിധായൻ ചിന്തിച്ചിരിക്കാം.





യഥാർത്ഥ "കേരള സ്റ്റോറി" ഇതാണെന്ന് പറഞ്ഞവർ തന്നെ ഒരാഴ്ച കഴിഞ്ഞു മലക്കം മറിയുന്നത് കൂടി കാട്ടാൻ കഴിഞ്ഞത് തന്നെയാണ്  ചിത്രത്തിൻ്റെ മേന്മ.  നെഗറ്റീവ് പബ്ലിസിറ്റി പറയിച്ച "ഇരട്ട താപ്പിൻ്റെ" രാഷ്ട്രീയം പ്രേക്ഷകർ പാടെ അവഗണിച്ചത് കൊണ്ട്  അവിടെയും  അവറ്റകൾപരിഹാസ്യമായി.


പ്ര .മോ. ദി .സം.

1 comment:

  1. സത്യം. സുഡുവിന്റെ അമ്മായിഅപ്പനെ ഒന്ന് പുകഴ്ത്തുക ആയിരുന്നെങ്കിൽ നന്നായേനെ

    ReplyDelete