Monday, June 12, 2023

നെയ്മർ

 



ലോകത്ത് കോടി കണക്കിന് ഫാൻസുകാർ ഉള്ള ഫുട്ബോൾ കളിക്കാരിൽ ഒരാളായ നെയ്മറുമായീ ഈ ചിത്രത്തിന് ബന്ധം ഒന്നും ഇല്ലെങ്കിലും കുറച്ചു സമയത്തേക്ക് അദ്ദേഹത്തെ കുറിച്ചുള്ള പരാമർശത്തിന് ഇതിലെ നെയ്മർ കാരണക്കാരൻ ആകുന്നുണ്ട്.




കാമുകി എന്ന് സങ്കല്പിച്ച് നടന്നവൾ ഒരു പട്ടി കുട്ടിയെ ലാളിക്കുമ്പോൾ ഒരു പട്ടി കുട്ടി തനിക്കും വേണം എന്ന കാമുകൻ്റെ ചിന്ത നെയ്മർ എന്ന പട്ടി കുട്ടിയെ വീട്ടിലേക്ക് എത്തിക്കുന്നു.




ആദ്യപകുതി വളരെ രസകരമായി പോകുന്ന സിനിമ രണ്ടാം പകുതി എത്തുമ്പോൾ രസച്ചരട്  കൈവിട്ടു പോകുന്നതാണ്  കാണുന്നത്..രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ സിനിമയുടെ ഗതി പ്രേക്ഷകന് ഊഹിക്കുവാൻ പറ്റും.




അടുത്ത കാലത്ത് കണ്ട ഒരു പട്ടി സിനിമയുടെ പോലെ തന്നെ  

സിനിമ മുന്നോട്ടു പോകുമ്പോൾ  പ്രേക്ഷകന് വലിയ പ്രതീക്ഷകൾ ഒന്നും നൽകുന്നില്ല..പോരടിച്ചു നേടിയ വിജയം സിനിമയിലെ പോലെ തന്നെ പ്രോഡക്ഷൻ ടീമിനും ആഘോഷിക്കാൻ പറ്റും എന്ന് മാത്രം.



സൗഹൃദത്തിൻ്റെ രണ്ടു തലമുറകളുടെ നേർകാഴ്ച കൂടി അവതരിപ്പിക്കുന്ന ചിത്രം ചെറിയ ബജറ്റിൽ ഒരുക്കി പ്രേക്ഷകരെ ആകർഷിച്ചു ചെറുചിത്രങൾ മലയാളത്തിന് ആവശ്യമുണ്ട് എന്ന് വിളിച്ചു പറയുന്നു.


പ്ര .മോ .ദി .സം

1 comment: