ഒരു സിനിമക്ക് അതിൻ്റെ പേര് അതുമായി ബന്ധപ്പെട്ട് കൃത്യം ആയിരിക്കണം.സിനിമക്ക് മാത്രമല്ല നമ്മൾ ഉണ്ടാക്കുന്ന ഓരോ "വിഭവത്തിനും" അത് നിഷ്കർഷിക്കുന്ന ഒരു പേര് ഉണ്ടാകും..മീൻ ബിരിയാണി ഉണ്ടാക്കി ആരും അതിന് മീൻ മപ്പാസ് എന്ന പേര് നൽകരുത്.കഴിക്കാൻ രുചി ഉണ്ടാകും എങ്കിലും അതിനോട് പേര് ചേർന്ന് നിൽക്കില്ല.
നരൻ,മനസ്സിനക്കരെ,മീശമാധവൻ, രണ്ടാംഭാവം എന്നൊക്കെ മനോഹരമായി സിനിമയുമായി അടുത്ത് നിൽക്കുന്ന പേര് നൽകിയ തിരക്കഥാകൃത്ത് ആണ് സ്വന്തം സിനിമക്ക് ഇങ്ങിനെ ഒരു പേരിട്ടത് എന്നത് വിരോധാഭാസം ആയി തോന്നുന്നു.
ഈ അടുത്ത കാലത്ത് പല സിനിമകളുടെയും പേര് ചിത്രത്തിന് യോജിക്കുന്നത് അല്ലായിരുന്നു..വളരെ നല്ല സിനിമ പോലും "കഠിന കഡോര" പേര് കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവ് നഷ്ട്ടപ്പെടുത്തി പണ്ടാരമടങ്ങി പോയിട്ടുണ്ട്.
കാടിൻ്റെ സകല പ്രൗഡിയും സൗന്ദര്യവും ആവാഹിച്ച് രഞ്ജൻ പ്രമോദ് എന്ന അനുഗ്രഹീത കലാകാരൻ അണിയിച്ചൊരുക്കിയ ചിത്രം അവതരണത്തിലെ പുതുമകൊണ്ട് കണ്ടിരിക്കാം എങ്കിലും പറയുന്നത് പഴയ കഥ തന്നെയാണ്.
ഒരു കുടുംബത്തിൽ തലമുറകളായി വിശ്വസ്തരായി നിൽക്കുന്ന ജോലിക്കാർ..തലമുറകൾക്കു ആ വിശ്വാസം കൈമാറി എങ്കിലും കുടുംബത്തിലെ പുതിയ തലമുറയില്പെട്ടവർ പ്രേമത്തിൽ ആകുമ്പോൾ സ്വാഭാവികമായി ജന്മി അടിയാൻ തലത്തിലേക്ക് മാറുകയും പരസ്പരം ശത്രുക്കൾ ആയി പോരടിക്കേണ്ടി വരുന്നതുമാണ് കഥ.
ദിലീഷ് പോത്തൻ നായകൻ ആകുന്ന സിനിമ താരതമെന്യ ഫ്രഷ് മുഖങ്ങൾ മറ്റു കഥാപാത്രങ്ങൾ സപ്പോർട്ട് ചെയ്യുന്നത് നല്ല ഒരു ഫീൽ നൽകുന്നുണ്ട്..നല്ല രീതിയിൽ മുന്നോട്ടു പോയ സിനിമ അവസാന ഭാഗങ്ങളിൽ കല്ലുകടി ആകുന്നുണ്ട്.
പ്ര .മോ.ദി.സം
ഇതൊക്കെ ഇറങ്ങിയ സിനിമ ആണോ 🤔🤔🤔?
ReplyDelete