96 എന്ന ചിത്രം നമുക്ക് സമ്മാനിച്ച സംവിധായകൻ സി.പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച് കാർത്തിയും അരവിന്ദ് സ്വാമിയും അഭിനയിച്ച് ഈ ചിത്രം അടുത്തകാലത്ത് തമിഴിൽ ഉണ്ടായ ഫീൽ ഗുഡ് ഇനത്തിൽ പെടും. കഴിഞ്ഞ കുറേക്കാലമായി തമിഴിൽ സംഭവിക്കാത്ത കാര്യമായത് കൊണ്ട് തന്നെ കുടുംബങ്ങള്ക്ക് ചിത്രം പ്രിയപ്പെട്ടത് ആവും.
സൂര്യയും ജ്യോതികയും നിർമിച്ച ഈ ചിത്രത്തിൽ അരവിന്ദ് സ്വാമിയും കാർത്തിയും മത്സരിച്ചു അഭിനയിക്കുന്നു എങ്കിലും ചിത്രത്തിൻ്റെ നീള കൂടുതലും കടുകട്ടി തമിഴും മലയാളി പ്രേക്ഷകരെ അല്പം ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുണ്ട്. സാദാ തമിഴിൽ മാത്രം പ്രാവീണ്യം ഉള്ള നമുക്ക് ചില സംഭാഷണങ്ങൾ മനസ്സിലാക്കി വരാൻ സമയമെടുക്കും.
വളർന്ന നാടും വീടും സുഹൃത്തുക്കളും കുടുംബവും ശീലങ്ങളും പല കാരണങ്ങൾ കൊണ്ട് വിട്ടു ചെന്നൈയില് കുടിയേറിയ അരുൾ കുടുംബം വർഷങ്ങളായി വാശി കൊണ്ട് സ്വന്തം നാട് സന്ദർശിക്കുവാൻ ഇഷ്ടപ്പെടുന്നില്ല.നമ്മളും അങ്ങിനെ തന്നെ ആണല്ലോ..ഒരു പറിച്ചു നടൽ ഭയങ്കര വേദന ഉണ്ടാക്കും..പുതിയ പരിഷ്കാരങ്ങൾ പരിസരം ഒക്കെ നമ്മുടെ ജീവിതവും ആയി കൂടി ചേരുവാൻ സമയമെടുക്കും. അങ്ങിനെ ഉണ്ടാക്കുന്ന കാരങ്ങളോട് നമുക്ക് വെറുപ്പ് തോന്നുക സ്വാഭാവികം.
വകയിലെ പെങ്ങളുടെ കല്യാണത്തിന് താൽപര്യം ഇല്ലത്തിരുന്നും. വീണ്ടും പഴയ നാട്ടിലേക്ക് വരേണ്ടി വരുന്ന അറുളിന് പലരെയും തിരിച്ചറിഞ്ഞു എങ്കിലും തൻ്റെ കണ്ണ് പൊത്തി പരിചയപ്പെട്ട ആളിനെ മാത്രം മനസ്സിലാകുന്നില്ല. വളരെ അടുപ്പം സൂക്ഷിച്ച അയ്യാൾ ആരാണെന്ന് അറിയാതെ അദ്ദേഹം കുഴങ്ങുന്നു.അയാള് പറയുന്ന കാര്യങ്ങളും മറ്റും ഓർമകളിലേക്ക് നയിക്കുന്നു എങ്കിലും അയാള് ആരു എന്നത് ചോദ്യ ചിഹ്നം ആകുന്നു.കുടുംബത്തില് എല്ലാവരും അയാളെ വേണ്ടപ്പെട്ടവൻ ആയി പരിഗണിക്കുന്നു എങ്കിലും അരുൾ മാത്രം അയാള് ആരു എന്ന് അറിയാതെ കുഴങ്ങുന്നൂ.
ബസ്സ് മിസ്സ് ആയി ഒരു രാത്രി മുഴുവൻ അയാളോടൊപ്പം തങ്ങിയിട്ടുകൂടി അയാൾ പറയുന്ന കാര്യങ്ങളിൽ ഒക്കെ കൃത്യത ഉണ്ടായിട്ടു കൂടി അയാളാരെന്ന് മനസ്സിലാക്കുവാൻ കഴിയുന്നില്ല.കുറെ ചോദ്യങ്ങൾ ബാക്കിയാക്കി അയാള് പിറ്റേന്ന് അവിടുന്ന് മുങ്ങുന്നു...ഇത്രയുമാണ് കഥ എന്ന് പറയുന്നത്..പക്ഷേ സിനിമ സഞ്ചരിക്കുന്നത് ഈ കഥയിലൂടെ മാത്രമല്ല..അതാണ് അത്ര വലിയ കഥാതന്തു ഇല്ലെങ്കിൽ പോലും നമ്മൾക്ക് ആസ്വാദനം നൽകുന്നത്...കുടുംബം,ബന്ധം അവയുടെ ചേരുവകൾ ഒക്കെ നന്നായി അവതരിപ്പിക്കുന്നു.
ചില സീനുകൾ കണ്ട് നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ട് എങ്കിൽ നിങൾ ഈ സിനിമയോട് അത്രയധികം ഇഴുകിച്ചേർന്ന് പോകുന്നു എന്നർത്ഥം.കല്യാണ പെണ്ണിന് അരുൾ വാങ്ങി വരുന്ന സമ്മാനങ്ങൾ അവിടെ വെച്ച് അഴിച്ചു ആഭരണങ്ങൾ ആണെന്ന് മനസ്സിലാക്കിയപ്പോൾ അവള് അറുളിനെ കൊണ്ട് അത് അണിയിക്കുന്ന സീൻ ഉണ്ട്..ഗോവിന്ധിൻ്റെ സംഗീതം കൂടിയാകുമ്പോൾ അത് കൃത്യമായി നമ്മുടെ ഹൃദയത്തില് തൊടുന്നു.
ഗോവിന്ദ് വസന്തയുടെ സംഗീതവും തഞ്ചാവൂരിലെ ഭംഗിയും അരവിന്ദ് സ്വാമി കാർത്തി കെമിസ്ട്രിയും നമ്മളെ അധികം ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നു.കുടുംബ ബന്ധങ്ങളിലെ നിരവധി മുഹൂർത്തങ്ങൾ ആണ് സിനിമ അതിൽ നിങ്ങൾക്ക് സംതൃപ്തി നൽകുവാൻ ആണ് അണിയറക്കാർ ശ്രമിക്കുന്നത്..കഥയുടെ മർമം നോക്കി പോകേണ്ട എന്ന് സാരം.
ജെല്ലികെട്ട് പോലുള്ള ആചാരങ്ങളിൽ കോടതി വിധി ഉണ്ടായപ്പോൾ തമിഴ്നാട് ജനങ്ങൾ ജീവൻവരെ എന്ത് കൊണ്ട് പണയപ്പെടുത്തി സമരം ചെയ്യുന്നു എന്നത് ഈ ചിത്രം കണ്ടാൽ മനസ്സിലാക്കാം.അതൊക്കെ അവരുടെ ജീവിതത്തിൻ്റെ ഭാഗമാണ്..കലർപ്പില്ലാത്ത ആചാരങ്ങളുടെ ഒരു കരുതൽ.
പ്ര.മോ.ദി.സം
No comments:
Post a Comment