തർക്കം വലിയ ഒരു പ്രശ്നമാണ്..ചെറുപ്പം തൊട്ടു ഉപദ്രവിച്ചു തുടങ്ങിയ ഒരാളുമായി പാരമ്പര്യമായി നിലനിൽക്കുന്ന വസ്തു പ്രശ്നം കൂടി ഉണ്ടാകുമ്പോൾ അവർക്കിടയിൽ വലിയ ശത്രുത ഉടലെടുക്കും.ചിലപ്പോൾ ഒരാള് മരിച്ചു കഴിഞ്ഞാൽ പോലും എങ്ങിനെയൊക്കെ ഉപദ്രവിക്കാൻ പറ്റും എന്നായിരിക്കും മറ്റെയാൾ ചിന്തിക്കുക.
പ്രേം ശങ്കർ എന്ന സംവിധായകൻ ഒരുക്കിയ ചിത്രത്തിൽ സുരാജും വിനായകനുമാണ് കൊമ്പ് കോർക്കുന്നത്.വിനായകൻ്റെ കയ്യിൽ എൻജിനീയറുടെ വേഷം ഭദ്രമായപ്പോൾ സുരാജ് ചിലയിടങ്ങളിൽ കൊറേ മിമിക്രി കാട്ടിയത് പോലെ തോന്നി.
കെ.എസ്.ഇ.ബി യില് നിന്ന് വിരമിച്ച എഞ്ചിനീയറും റൈസ് മിൽ ഉടമയും തമ്മിൽ എത്തി നിലനിൽക്കുന്ന തർക്കം കോടതിയിൽ വരെ എത്തിയപ്പോൾ അവരുടെ തർക്കം നാട്ടുകാർക്കും കൗതുകമായി.രണ്ടുപേരുടെയും സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ആൾക്കാർ ഈ കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ല.
ഇടവേളവരെ ഇവരുടെ തർക്കങ്ങളും പരസ്പരം പാര വെക്കലുമായി പോകുമ്പോൾ അത് കഴിഞ്ഞു സിനിമ മനുഷ്യൻ്റെ ശത്രുത ശത്രു മരിച്ചു കഴിഞ്ഞാലും അത് എത്രത്തോളം നമ്മളുടെ മനസ്സിനെ കീഴടക്കിവെക്കും എന്ന് കാണിച്ചു തരുന്നുണ്ട്.
ചില വിട്ടുവീഴ്ചകൾ കൊണ്ട് ഒതുക്കാവുന്ന് പ്രശ്നം വാശിയുടെയും കടുംപിടുത്തം കൊണ്ടും തലമുറകളായി കോടതി മുറിയിൽ കൊമ്പുകോർക്കുന്ന അവസ്ഥ തന്നെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഇത്രയധികം കേസുകൾ കെട്ടികിടക്കുവാൻ കാരണമാകുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment