പൂജാ അവധി ആയതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനിൽ നല്ല തിരക്ക് ആയിരുന്നു. വെള്ളിയാഴ്ച കാലത്ത് ട്രെയിനിൽ എറണാകുളത്ത് നിന്ന് സമർത്ഥമായി ഊളിയിട്ടു കയറിയത് കൊണ്ട് തന്നെ സിംഗിൾ സീറ്റ് ഒപ്പിച്ചെടുത്തൂ..
പിന്നീട് കൂൾ ആയി കയറിയ കുറെപേർക്ക് സീറ്റ് കിട്ടിയില്ല കൂട്ടത്തിൽ കുറെ വിദ്യാർത്ഥികൾക്കും..കുറെയേറെ ബാഗുകൾ ഉള്ളത് കൊണ്ട് ചിലതൊക്കെ എൻ്റെ മടിയിൽ സൂക്ഷിക്കാൻ ഏല്പിച്ചു.
എന്നിൽ ഉള്ള വിശ്വാസ കൂടുതൽ കൊണ്ടോ ലുക്ക് കൊണ്ട് അടിച്ചുമാറ്റി പോകുന്നവൻ എന്ന് തോന്നിയത് കൊണ്ടോ അവർ എനിക്ക് ചുറ്റിലുമായി നിലയു റപ്പിച്ചു..ചിലർ ഹെഡ്സെറ്റ് എടുത്തു ചെവിയിൽ കയറ്റി വേറെ ലോകത്തേക്ക് പോയി.
ചിലർ സംഭാഷണം തുടർന്നൂൂ..അന്യരുടെ സംഭാഷണം അവരറിയാതെ കേട്ടിരിക്കുക എന്ന മലയാളിയുടെ "സ്വഭാവം" എന്നിലേക്ക് പ്രത്യക്ഷപെട്ടു.
"എടീ ഈ വീട്ടിൽ പോകുക എന്ന് പറഞാൽ ഭയങ്കര ബോർ ആണ്..ഒരു സ്വതന്ത്രവും തരില്ലെന്നെ...ആറ് മണിക്ക് മുമ്പ് വീട്ടിൽ കയറണം..പഠിക്കണം..കൃത്യസമയത്ത് ഉണ്ണണം...മൊബൈൽ പോയിട്ട് ടിവി പോലും കാണാൻ വിടില്ല...ഹൊ..ഓർക്കാൻ കൂടി വയ്യ.."
പിന്നെ ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു..ഹോറിബിൽ, ഷിറ്റ് അങ്ങിനെ കുറച്ചു മനസ്സിലായി..അവളുടെ നാവില് ഗൂഗിൽ ലെൻസ് വർക്ക് ചെയ്യുമെങ്കിൽ മുഴുവൻ സ്കൻ ചെയ്തു മനസ്സിലക്കിയേനെ..
അപ്പോ മറ്റവൾ പറയുകയാണ്..."ഈ ഹോസ്റ്റലിലെ നാറിയ ഫുഡിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി മാത്രമാണ് ഞാനും വീട്ടിൽ പോകുന്നത്..നിന്നെക്കാൾ ഭീകരമാണ് എൻ്റെ അവസ്ഥ...അവിടെ എല്ലാവർക്കും തിരക്കോട് തിരക്ക്..പിന്നെ അച്ഛമ്മ ഉള്ളത് കൊണ്ട് നല്ല ഫുഡ് കിട്ടും..."
"എനിക്കാണ് എങ്കിൽ ഒരു അനിയത്തി ഉണ്ട് ..ഇന്ന് അവളുടെ സ്നേഹപ്രകടനം കൊണ്ട് വീർപ്പു മുട്ടും..അങ്ങിനെ നിരനിരയായി കുട്ടികളിൽ നിന്ന് സ്വന്തം വീടിൻ്റെ കുറ്റം കേട്ട് കൊണ്ടിരിക്കുകയാണ്..
സത്യമാണ്..നമ്മുടെ കുട്ടികൾക്ക് ഇപ്പൊൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ ആണ് ഇഷ്ട്ടം..കാരണം
നമ്മൾ അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തി തുടങ്ങിയിട്ട് കുറച്ചു കാലമായി..തൊടിയിൽ കളിക്കുന്നത് ,പൊതുകുളത്തിൽ കുളിക്കുന്നത്,സൈക്കിൾ എടുത്തു നാട് ചുറ്റിയടി ക്കുന്നത് ,വൈകുന്നേരങ്ങളിൽ കൂട്ടുകാരോട് ഒരുമിച്ച് പങ്കിടുന്നത് എല്ലാറ്റിനും നമ്മൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
വിദ്യാഭ്യാസം കുടുംബ മഹിമയും പ്രസ്റ്റീജ് ഇഷ്യൂ ഒക്കെ ആയി മാറിയപ്പോൾ എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു നമ്മൾക്ക് ഇഷ്ടപെട്ട വിഷയങ്ങൾ അവരുടെ തലയിലേക്ക് തള്ളി കൊടുക്കും..അത് അവരുടെ മറ്റു പല ആക്ടിവിറ്റിയിലും കൈകടത്തി അതൊക്കെ ബ്ലോക്ക് ചെയ്തു വെറും പഠനത്തിലേക്ക് മാത്രം അവരേഒതുക്കുന്നു. അത് കൊണ്ടെങ്കിലും വീട്ടിൽ നിന്ന് രക്ഷപെടുവാൻ അവർ പഠിക്കാൻ" ദൂരം" തിരഞ്ഞെടുക്കുന്നു..നാട്ടിൽ നിന്ന് ദൂരെ അല്ലെങ്കിൽ വിദേശത്ത് കുട്ടികൾ ചെക്കേറുന്നതിന് പിന്നിൽ നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ മാത്രമല്ല കാരണം...അവർക്ക് പിടിച്ച ഒരു അന്തരീക്ഷത്തിലേക്ക് ഉള്ള മാറ്റം കൂടിയാണ്. അവർക്ക് സ്വതന്ത്രത്തോടെ പറന്ന് പറന്ന് നടക്കുവാൻ...
ഇപ്പൊൾ വിദ്യാഭ്യാസത്തിന് വേണ്ടി പണം മുടക്കാൻ മാതാപിതാക്കൾ ഒരു മടിയുമില്ലാതെ ഏതു വിധേനയും ശ്രമിക്കുമ്പോൾ കുട്ടികൾക്ക് ഒരു കൂടുമാറ്റം വളരെയെളുപ്പത്തിൽ സാധിക്കുന്നു.
നമ്മുടെ നാടുകളിൽ ഇപ്പൊൾ വീടുകൾ വൃദ്ധസദനങ്ങൾ ആയി മാറി കൊണ്ടിരിക്കുകയാണ്..കഴിഞ്ഞ കുറച്ചു വർഷങ്ങളുക്കുള്ളിൽ ലക്ഷകണക്കിന് കുട്ടികൾ ആണ് കേരളത്തിനും രാജ്യത്തിന് പുറത്തുമായി കുടിയേറിയത്..ഇവിടുത്തെ അപേക്ഷിച്ച് അവിടെ ജീവിതം കാഠിന്യം ഉണ്ടായിട്ടും അവർ അവിടെ തുടരുന്നത്
സ്വതന്ത്രത ആഗ്രഹിക്കുന്നത് കൊണ്ടാണ്..സ്വർണകൂട്ടിൽ ആണെങ്കിലും പാരതന്ത്രം മൃതിയെക്കാൾ ഭയാനകം എന്നാണല്ലോ..
*എൻ്റെ പയ്യനും പുറത്താണ്..നമുക്ക് അവൻ ഇവിടെ "കൂട്ടി"ലാണെന്നു തോന്നിയില്ലെങ്കിലും സത്യം ചിലപ്പോൾ അതായിരിക്കും..* അങ്ങിനെ നമുക്ക് ചിലപ്പോൾ ഒരിക്കലും മനസ്സിലാകാത്ത ഒരു കൂട് നമ്മൾ അവർക്ക് പണിയിപ്പിച്ചു വെച്ചിട്ടുണ്ടാകും..അവർ അതിൽ നിന്ന് പുറത്തുകടന്നു സ്വതന്ത്രരാകുവാൻ തീരുമാനിച്ചാൽ നമ്മൾക്ക് അവരെ തുറന്നുവിടുകയെ മാർഗം ഉള്ളൂ.. നമ്മൾ ചിന്തിച്ചു ശാശ്വതമായ തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment