Thursday, October 17, 2024

ജയ് മഹേന്ദ്രൻ


സൈജു   കുറുപ്പ് എന്നൊരു നടൻ ഇപ്പൊൾ  മലയാള സിനിമയിൽ കുറച്ചുകാലമായി കുറെയധികം സിനിമകൾ ചെയ്യുന്നുണ്ട്..പൊക്കി പിടിക്കാനും തള്ളി മറിക്കാനും വേണ്ടത്ര ഫാൻസ് ഇല്ലാത്തത് കൊണ്ട് മാത്രം അയാള് സിനിമയിൽ വേണ്ടത്ര ശ്രധിക്കപ്പെടുനില്ല.അദ്ദേഹം ഒരു ചിത്രത്തിലും അഭിനയിക്കുന്നതായി തോന്നാറില്ല..അത്രക്ക് നാച്ചുറൽ ആയിട്ടാണ് ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

ഒരു കാലത്ത് ജയറാം എന്ന നടൻ  എല്ലാ വേഷവും ചെയ്തു മലയാളത്തിൽ നിറഞ്ഞു നിന്നിരുന്നു.അതെ പോലെ ടാലൻ്റ് ഉള്ള നടൻ തന്നെയാണ് ഇദ്ദേഹം എങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പല സിനിമകളും മറ്റു തള്ളലുകൾ കൊണ്ട് മറഞ്ഞു പോകുന്നു.

ഭരതനാട്യം എന്ന എല്ലാവർക്കും രസിക്കുന്ന് ചിത്രം തിയേറ്ററിൽ വലിയ ചലനം സൃഷ്ട്ടിക്കാതെ ഓ ടി ടീ യില് സ്വീകാര്യത ലഭിച്ചു എങ്കിൽ അതിൽ സൈജു കുറുപ്പിന് വലിയ പങ്കുണ്ട്.നായകൻ ആയതിനു പുറമേ ചിത്രം നിർമിച്ചതും അദ്ദേഹം ആയിരുന്നു.

വളരെ ബുദ്ധിമാനായ ഒരു ഡപ്യൂട്ടി കലക്ടർ തൻ്റെ സംഘടനയ്ക്കും ഓഫീസിനും സഹപ്രവർത്തകർക്കും വേണ്ടി അല്ലറ ചില്ലറ തരികിടകൾ ചെയും എങ്കിൽ പോലും അതൊന്നും ആരെയും ഉപദ്രവിക്കാതെ കൊണ്ടുപോകുവാൻ അദ്ദേഹത്തിന് നല്ല മിടുക്കായിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാവരോടും നല്ല അടുപ്പമായിരുന്നു.

മന്ത്രി തലത്തിൽ വരെ പിടിപാടുണ്ടായിരുന്ന അദ്ദേഹം മനുഷ്യത്വപരമായ സമീപനം കൊണ്ട് ചെയ്തുപോയ ഒരു കാര്യം അദ്ദേഹത്തേയടക്കം ജോലിയിൽ നിന്നും സസ്പെൻഷനിൽ എത്തിക്കുന്നു.

ജോലി എന്ന അധികാരം പോയതോടെ മന്ത്രിയും എന്തിന് സഹപ്രവർത്തകർ വരെ അയാളെ അവഗണിക്കുമ്പോൾ സത്യം എന്തെന്ന്  സമൂഹത്തിന് മനസ്സിലാക്കി കൊടുത്ത് പോയ അധികാരവും അംഗീകാരവും നേടിയെടുക്കുവാൻ മഹേന്ദ്രൻ്റെ പ്രയാണമാണ് ഈവെബ് സീരീസ് പറയുന്നത്.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുക എന്ന സിദ്ധാന്തം കൊണ്ട് അധികാര വർഗത്തെ തന്നെ മുൾമുനയിൽ നിർത്തി അദ്ദേഹം നീതിക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങുന്നു.

രാഹുൽ റിജി നായർ എഴുതി നിർമിച്ചു അഭിനയിക്കുന്ന ചിത്രത്തിൽ സുഹാസിനി,സുരേഷ് കൃഷ്ണ,വിനീത,ആനന്ദ് മന്മഥൻ,രഞ്ജിത് ശേഖർ, വിഷ്ണു ഗോവിന്ദ്,അപ്പുണ്ണി ശശി, രാജു,സിദ്ധാർത്ഥ് ശിവ,മിയ എന്നിവർ അഭിനയിക്കുന്നു.


പ്ര.മോ.ദി.സം 

No comments:

Post a Comment