Wednesday, October 23, 2024

സ്‌നയിക്സ് ആൻഡ് ലേഡ്ഡർ

 

ഇത് ഒരു കുട്ടിക്കളി അല്ല എന്ന ടാഗ് കൊണ്ടും വന്ന ഈ വെബ് സീരീസ് കുട്ടികൾ ഇതൊക്കെ ചെയ്യുമോ എന്നൊരു ചോദ്യം ബാക്കിയാക്കിയാണ് അവസാനിപ്പിക്കുന്നത്.പാമ്പും കോണിയും കുട്ടിക്കളി ആയിരിക്കും പക്ഷേ ഇതിലെ കുട്ടികൾ ചെയ്യുന്ന പ്രവർത്തികൾ കണ്ടാൽ തലയിൽ കൈവെച്ച് പോകും.


ഒരേ സ്കൂളിൽ പഠിക്കുന്ന് നാലൂ ആണ്കുട്ടികളും അസുഖം കാരണം സ്കൂളിൽ പോകാതെ വീട്ടിൽ ഇരുന്നു പഠിക്കുന്ന പെൺകുട്ടിയും അടങ്ങിയ ചങ്ങാതികൂട്ടം ,എന്തിനും ഏതിനും ഒന്നിച്ചു നിൽക്കുന്നവർ.


ഒരിക്കൽ പെൺകുട്ടിയുടെ വീട്ടിൽ കയറിയ കള്ളന്മാർ അവളെയും അമ്മയെയും ആക്രമിച്ചു കൊള്ള നടത്തി അടുത്തത് കൂട്ടത്തിൽ ഒരുവൻ്റെ വീട്ടിൽ കയറുന്നു.ബുദ്ധിമാനായ അവൻ ചില നീക്കത്തിലൂടെ കള്ളനെ പൂട്ടിയിട്ടു എങ്കിലും ശ്വാസം കിട്ടാതെ കള്ളൻ മരിച്ചു പോകുന്നു.



വിവരം കൂട്ടുകാരെ അറിയിച്ച അവർ കൊലപാതകം മറക്കുവാൻ ഉള്ള ശ്രമത്തിനിടയിൽ ഓരോരോ പ്രശ്നങ്ങളിൽ ചെന്നു ചാടുന്നു.ഓരോന്ന് കഴിയുമ്പോൾ മറ്റൊന്നിലേക്കുള്ള അവരുടെ പ്രശ്നങ്ങൾ ,അത് ഇല്ലാതെയാക്കുവാൻ ഉള്ള അവരുടെ ശ്രമങ്ങൾ ഒക്കെയാണ് സീരീസ് പറയുന്നത്.



കള്ളന്മാരുടെ തിരോധാനം അന്വേഷിക്കുന്ന അവരുടെ ഗ്യാങ്ങും സൂചനകൾ കിട്ടിയ പോലീസും ഒക്കെ തങ്ങളുടെ പിന്നാലെയുണ്ട് എന്ന് മനസ്സിലാക്കിയ കുട്ടി സംഘം ചെയ്യുന്ന കാര്യങൾ ലോജിക്ക് അല്പം മാറ്റിവെച്ചു കാണുകയാണെങ്കിൽ ത്രില്ലടിക്കും.


പ്ര.മോ ദി.സം

No comments:

Post a Comment