ജയ്സ് ജോസ് എന്നൊരു നടനെ അറിയുമോ?പേര് ചോദിച്ചാൽ പലർക്കും അറിയുവാൻ കഴിയില്ല. ചില സിനിമകളിൽ ഉള്ള കഥാപാത്രങ്ങളായി പറഞാൽ ചിലപ്പോൾ തിരിച്ചറിഞെക്കും.ലൂസിഫർ അടക്കം പല ചിത്രങ്ങളിൽ ഉണ്ടായിട്ടും ഇതേ പോലെ നമുക്ക് പേര് അറിയാൻ പറ്റാത്ത കുറെയേറെ നടന്മാർ ഉണ്ട്.
സിനിമ തുടങ്ങി കുറെ നേരം ഷാജോൺ ആണ് പള്ളിപാടനെന്ന കേന്ദ്ര പാത്രമെന്നു തോന്നിയിരുന്നു..പിന്നെ പിന്നെ ഇത് എവിടെയോ കണ്ട് മറന്ന മറ്റൊരു മുഖമാണ് എന്ന് മനസ്സിലാക്കിയത്.എന്തായാലും ഗുമസ്ഥൻ്റെ റോളിൽ പുള്ളി കേറി അങ്ങ് മേഞ്ഞിട്ടുണ്ട്.
നിയമത്തിൻ്റെ സകല കാര്യങ്ങളും അരച്ച് കലക്കി കുടിച്ചിട്ടുള്ള് ഒരാൾക്ക് കൊലപാതകത്തിൽ നിന്ന് എങ്ങിനെ ഒരാളെ ബുദ്ധിപൂർവം രക്ഷപ്പെടുത്താൻ പറ്റും എന്നത് കാണിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം ഇടവേളവരെ നമ്മളെ മുൻമുനയിൽ നിർത്തി മുന്നോട്ടു പോകുന്നുണ്ട്.
നിയമത്തിൽ ഇത്രക്ക് പ്രാവീണ്യം ഉള്ള ഒരാള് കൊലപാതകം മറക്കുവാൻഎന്തൊക്കെ കാര്യങ്ങൾ ചെയ്യുമെന്ന് കൃത്യമായി പറഞ്ഞു തരുന്ന ചിത്രം ക്ലൈമാക്സിൽ മാത്രമാണ് അയാള് പോലീസ് സംശയിക്കുന്നത് പോലെ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കുവാൻ പറ്റുന്നത്.
പള്ളിപാടനും അയാളുടെ ദുരൂഹത നിറഞ്ഞ വീട് ഒക്കെ നാട്ടുകാർക്ക് മുന്നിൽ എന്നും അന്യം നിൽക്കുകയായിരുന്നു.ഒരു കൊലപാതകം അവിടെ നടന്നിട്ടുണ്ട് എന്ന സംശയത്തിൽ പോലീസ് വീടിനെയും പള്ളിപാടനെയും ചുറ്റി പറ്റി പോകുമ്പോൾ ഒക്കെ അയാള് വഴുതീ വഴുതി പോകുകയാണ്..
പോലീസിൻ്റെയും പള്ളിപ്പാടൻ ഗുമസ്ഥൻ്റെയും ടോം ആൻഡ് ജെറി കളി ഇടവേള കഴിഞ്ഞ് കഥയിലേക്ക് എത്തുമ്പോൾ അല്പം കൈവിട്ടു പോയി എന്ന് തോന്നി പോവും എങ്കിലും അവസാനത്തോടെ വീണ്ടും ട്രാക്കിലേക്ക് എത്തുന്നുണ്ട്.
കുറെനാളുകൾക്ക് ശേഷം രാമേട്ടൻ എന്ന ശക്തമായ റോളിൽ ഷാജു ശ്രീധരിനെ കാണാൻ പറ്റി. ബിബിൻ ജോർജ്,ദിലീഷ് പോത്തൻ,സിമിന്നു സിജോ,കൈലാഷ്,റോണി ഡേവിഡ് എന്നിവരാണ് മറ്റ് വേഷ ങ്ങളിൽ.അമൽ കേ ജോബി എന്ന നവാഗത സംവിധായകൻ ഒരുക്കിയ ക്രൈം ത്രില്ലർ അടുത്ത ഭാഗം കൂടി ഉണ്ടെന്ന് സൂചനനൽകിയാണ് അവസാനിക്കുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment