Monday, September 30, 2024

ബാഡ് ബോയ്സ്

 

"നമ്മൾ ഒന്നിച്ചിരുന്നു ഓണ സീസണിൽ കണ്ട  സിനിമ നീ എന്താ ഇനിയും റിവ്യൂ ഇടാത്തത്? ഈ സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ ഇട്ടാൽ നായികയുടെ ഭർത്താവ് കേസ് കൊടുക്കും എന്ന് പേടിച്ചിട്ടാണ് ആണോ?"


സത്യം ഈ സിനിമ കണ്ടതും മറവിയിലേക്ക് പോയിരുന്നു ...ഈ സിനിമയുടെ റിവ്യൂ എന്തുകൊണ്ട് വിട്ടു പോയെന്ന് ചിന്തിച്ചു..ഓർക്കാൻ വല്ലതും ഉണ്ടെങ്കിൽ മാത്രമല്ലേ ഓർത്തിരുന്ന് എഴുതുവാൻ സാധിക്കൂ..അങ്ങിനെ ഒന്നും ഇല്ല താനും..കോമഡിയും ആക്ഷനും ഒക്കെ കാട്ടി കൂട്ടി എന്തൊക്കെയോ ചെയ്തു വെച്ചിരിക്കുന്നു.


ഈ ചിത്രത്തെ കുറിച്ച് നെഗറ്റീവ് പറഞ്ഞവർക്ക് എതിരെ  നിർമാതാക്കൾ ആയ നായികയും ഭർത്താവും വലിയ വായിൽ ഡയലോഗ് പറയുന്നത് കേട്ടു..സത്യത്തിൽ ഇവർ രണ്ടും തന്നെയാണ് ഈ ചിത്രത്തിൻ്റെ വലിയ പരാജയം.


സ്വന്തം ഭാര്യക്ക് എടുത്താൽ പൊങ്ങാത്ത റോൾ കൊടുത്ത നിർമാതാവും അത് തനിക്ക് ഉള്ള ഇമേജിൽ പറ്റില്ല എന്ന് മനസ്സിലാക്കാത്ത നായികയും..ഒന്നും ഇല്ലെങ്കിൽ റഹ്മാൻ്റെ ഭാര്യ ആയി അഭിനയിക്കാൻ വയ്യ എന്നെങ്കിലും പറയണമായിരുന്ന്..തീരെ യോജിക്കുന്നില്ല..സംഭാഷണം ആണെങ്കിൽ കൊഡൂരം..


അല്ലറ ചില്ലറ അടിപിടിയും മറ്റുമായി കഴിഞ്ഞ നാലു സുഹൃത്തുക്കൾ ഒരബദ്ധം പറ്റി വലിയൊരു ഗുണ്ട നേതാവിനെ പഞ്ഞിക്ക് ഇടുന്നതും തുടർന്ന് ഇവർ നാട് പേടിക്കുന്ന ഗുണ്ടകൾ ആവുന്നതും അതിൻ്റെ ഫലമായി അവർ അനുഭവിക്കുന്ന ഗുണവും ദോഷവും ആണ് ഒമർ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.

മുൻപ് ചക്ക വീണു ഒന്ന് രണ്ടു മുയൽ ചത്ത് എന്ന് കരുതി വീണ്ടും വീണ്ടും ചക്ക ഇട്ടു മുയലിനെ പിടിക്കുവാനുള്ള ഒമറിൻ്റെ പ്രയത്നം ഇപ്പൊൾ കുറച്ചായിട്ട് നടക്കുന്നില്ല ട്രാക്ക് മാറ്റി പിടിക്കണം എന്ന് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നു എങ്കിൽ നല്ലൊരു ചിത്രവുമായി ഒമർ വന്നേക്കും.


റഹ്മാൻ ആരാധ്യനായ നടനാണ്. മലയാളത്തിൽ വീണ്ടും  വരുമ്പോൾ ഇനിയെങ്കിലും പേര് നശിപ്പിക്കാതെ റോളുകൾ ഏറ്റെടുക്കുവാൻ ശ്രദ്ധിക്കണം.അബാം ഫിലിംസ് നല്ലൊരു ബ്രാൻഡ് ആണ് എങ്കിലും കുടുംബത്തിൽ ഉള്ളവർക്ക് വേണ്ടി  വിട്ടുവീഴ്ച ചെയ്തു സിനിമ എടുക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്.

നിങൾ  നിർമാതാക്കൾ അടിച്ച ഡയലോഗ് പ്രകാരം കുറെയേറെ പേർക്ക് അന്നം നൽകുന്നുണ്ട് ഇത് നമ്മുടെ അന്നം  അല്ലെന്നും. വീമ്പു പറയുന്നുണ്ട്.അത് കൊണ്ട് ഒരു തരത്തിലും  നിങ്ങളുടെ അന്നം തിന്നാത്ത പ്രേക്ഷകരുടെ അധ്വാനിച്ച് ഉണ്ടാക്കിയ പണം നശിപ്പിച്ചു അവരുടെ അന്നം എങ്കിലും മുടക്കരുത്

പ്ര.മോ.ദി.സം

No comments:

Post a Comment