ഒരു സിനിമയിലെ സംഭവബഹുലമായ ഒരു രംഗം കണ്ട് നമ്മൾ നമ്മൾ തന്നെയാണോ.. അതോ മറ്റാരെങ്കിലും വാഴെണ്ട സ്ഥാനത്ത് ആണോ നമ്മൾ ഉള്ളത് എന്നു ഭയത്തോടെ ചിന്തിക്കേണ്ടി വരുന്ന നിമിഷം ...അതോന്നു ആലോചിച്ച് നോക്കൂ...
പലർക്കും ഒരു നിമിഷം ജീവൻ പോയതുപോലെ തോന്നിയിരിക്കാം..അല്ലെങ്കിൽ സംശയിച്ചിരിക്കാൻ കാരണമായേക്കാം..കാരണം സംഭവിക്കാൻ പാടുള്ളത് അല്ലെങ്കിൽ സംഭവിച്ച കാര്യം തന്നെയായിരിക്കും അല്ലെങ്കിൽ സംഭവിക്കുവാൻ പോകുന്നത് ആയിരിക്കും നജീം കോയ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുക.
തുടക്കത്തിലേ എപ്പിസോഡ് അല്പം ലാഗ് തോന്നും എങ്കിലും പിന്നീട് ഓരോരോ എപ്പിസോഡ് കത്തി കയറുകയാണ്..പിന്നെ കാണാം എന്ന് വെച്ച് പിന്തിരിയാതെ ഒറ്റയിരുപ്പിൽ മുഴുവനും കാണുവാൻ നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്.
പോലീസ് വേഷങ്ങൾ മടുത്തു എന്ന് പറഞ്ഞ റഹ്മാൻ എന്തുകൊണ്ട് വീണ്ടും പോലീസ് വേഷത്തിൽ മടങ്ങിയെത്തി എന്നത് ചിത്രത്തിൻ്റെ കഥയുടെ വ്യതസ്തത കൊണ്ടായിരിക്കും.ശരിക്കും റഹ്മാൻ്റെ മികച്ച തിരിച്ചു വരവ് തന്നെയായിരിക്കും.പോലീസ് ഉദ്യോഗസ്ഥൻ്റെ റോള് അത്രക്ക് നമ്മളെ ആകർഷിക്കുന്നുണ്ട്.
മരണശയ്യയിൽ വെച്ച് ഒരു സ്ത്രീ പോലീസ് ഉദ്യോഗസ്ഥനും വക്കീലിനും കൊടുക്കുന്ന ഒരു കൺഫഷൻ ലെറ്റർ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ഓർത്തു അധികാരികൾ മൂടി വെക്കുന്നതും പിന്നീട് പ്രശസ്ത നടിയുടെ മരണത്തോടെ ആ കത്തിന് വീണ്ടും പ്രസക്തി ഉണ്ടാകുന്നതും അതിലെ കാരണങ്ങൾ അന്വേഷിച്ചു പോലീസ് പിറകെ പോകുന്നതുമാണ് കഥ.
മലയാളത്തിൽ ഇതുവരെ വന്ന മികച്ച ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ വെബ് സീരീസ്ന് നീന ഗുപ്ത,റഹ്മാന്,സഞ്ഞു ശിവറാം,ജോയ് മാത്യു,ആദിൽ,അശ്വിൻ,ഷൈജു ശ്രീധർ തുടങ്ങിയവരുടെ മികച്ച പ്രകടനവും ക്യൂട്ട് ആവുന്നു.
പ്ര.മോ.ദി .സം
No comments:
Post a Comment