ഒരാക്സിഡൻറിൽ പെട്ട് ഓർമ നഷ്ടപ്പെട്ടുപോയ ഡോക്ടറുടെ ഭാര്യയായ കലാകാരി വരക്കുന്നത് ഒക്കെയും ബോഗൺവില്ലയുടെ ചിത്രങ്ങൾ ആയിരുന്നു.എന്തുകൊണ്ട് അവർ അത് മാത്രം വരക്കുന്നു എന്ന് ചോദിച്ചാൽ അവർക്കും ഉത്തരമില്ല ,ഏതാണ്ട് സിനിമയുടെ അവസാനം വരെ നമുക്കും ഉത്തരം കിട്ടില്ല.കിട്ടുന്ന ഉത്തരം ഒരു ഊഹം മാത്രവും.
ഇനി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഡയരക്ടർ ബ്രില്യ യൻസ് എന്നൊക്കെ പറഞ്ഞു കൊറേ എണ്ണം സിനിമക്കാർ ചിന്തിക്കാത്ത കാര്യങ്ങളും മറ്റും അവിടുന്നും ഇവിടുന്നും എടുത്തു എഴുതി സോഷ്യൽ മീഡിയ നിറക്കും.
കാണാതായ പെൺകുട്ടിയെ തേടി പോലീസ് ഡോക്ടറുടെ വീട്ടിൽ എത്തുമ്പോൾ ,ഡോക്ടറുടെ ഭാര്യയുടെ കൂടെ അവർ ഉണ്ടായിരുന്നു എന്ന് പോലീസ് ഉറപ്പിച്ചു പറയുമ്പോൾ അങ്ങിനെ ഒരു സാധ്യത പ്രേക്ഷകരടക്കം നമുക്ക് തോന്നില്ല.അതിനൊരു സാധ്യത നമുക്ക് തോന്നുകയുമില്ല.
വീട് വിട്ട് ഷോപ്പിംഗിൽ,ചിത്രം കൊടുക്കാൻ ഗാലറിയിൽ കവിഞ്ഞു മറ്റു സ്ഥലത്ത് പോകാത്ത അവരെ ഇതിലേക്ക് വലിച്ചടുപിക്കുമ്പോൾ എല്ലാം ഒരു സ്വയം സൃഷ്ട്ടിച്ച ലോകത്തിൽ ജീവിക്കുന്ന അവരോട് നമുക്ക് സഹതാപം മാത്രമേ തോന്നൂ.അവരേ ടോർച്ചർ ചെയ്യുന്ന പോലീസിനോട് വിരോധവും.
പിന്നീട് അവരിൽ കൂടി അവർക്ക് ഉള്ള ഓർമയിൽ വെച്ച് കേസന്വേഷിച്ച പോലീസ് നമുക്ക് ചുറ്റുമുള്ളവർ ഒന്നും നമ്മൾ കാണുന്നത് പോലെയല്ല എന്നും പലരെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും മറ്റും മനസ്സിലാക്കുന്നത് ആണ് സിനിമ.
ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും നിർമിച്ചു അമൽ നീരദ് സംവിധാനം ചെയ്ത് നിർമാതാക്കൾ തന്നെ നായികയും നായകനും ആകുന്ന് ചിത്രത്തിൽ വലിയ പ്രതീക്ഷയുമായി എത്തുന്ന നമുക്ക് ഒരു തേങ്ങയും ലഭിക്കില്ല എന്നതാണ് സത്യം.
അമൽ നീരദ് സിനിമകളുടെ നമ്മെ ആകർഷിക്കുന്ന ടെക്നിക്കൽ ഇഫക്ട് ഉണ്ടെങ്കിലും ഈ ക്രൈം ത്രില്ലർ ഏറെക്കുറെ പലതവണ പറഞ്ഞു കഴിഞ്ഞ റൂട്ടിൽ തന്നെയാണ് പോകുന്നത്..അതിൽ നിന്നൊരു വ്യത്യാസം ജ്യോതിർമയിയും അവരുടെ ശക്തമായ തിരിച്ചുവരവും മാത്രം.
ഫഹദ് ഫാസിൽ എന്തുകൊണ്ട് അന്യഭാഷാകളെ പോലെ ഈ അടുത്തകാലത്ത് മലയാളത്തിൽ തിളങ്ങുന്നില്ല എന്നതിന് ശരിയായ ഉത്തരം കൂടിയാണ് ഈ സിനിമ.
പ്ര.മോ.ദി.സം
No comments:
Post a Comment