Friday, October 11, 2024

വേട്ടയ്യൻ

 

ജയ് ഭീം എന്ന ക്ലാസിക് ചിത്രം സമ്മാനിച്ച ജ്ഞാനവേൽ എന്ന സംവിധായകൻ രജനിയെ വെച്ച് ഒരു സിനിമ എടുക്കുന്നു എന്നു കേട്ടപ്പോൾ തന്നെ അപകടം മണത്തത് ആണ്..പിന്നെ അമിതാബ്,ഫഹദ് ഫാസിൽ, മഞ്ജു വാര്യർറാണ എന്നിവർ കൂട്ടിനുള്ളത് കൊണ്ട് പ്രതീക്ഷയും ഉണ്ടായിരുന്നു.ഒരിക്കലും അദ്ദേഹം ഗീമിക്ക് കൊണ്ട് ആളുകളെ ആകർഷിക്കുന്ന   സൂപ്പർ താര സംവിധായകൻ അല്ല.



അമിതാബ് ഈ ചിത്രത്തിൽ എന്തിനായിരുന്നു എന്ന് ചിത്രം കണ്ടപ്പോൾ സംശയം തോന്നി.കിട്ടിയ  കാമിയോ റോളിൽ പുള്ളി കസറി എങ്കിലും ഒരു ഇന്ത്യൻ സൂപ്പര് താരത്തിന് ഇതിൻ്റെ ഒരാവശ്യവും ഇല്ലായിരുന്നു.ജയിലറിൽ ലാലേട്ടൻ  അടക്കം കുറെ പേര് വന്നു  ഒന്നിനും വയ്യാത്ത രജനി കാന്ത്നെ (ഇപ്പൊൾ RAJNI CAN'T ആണല്ലോ) സഹായിച്ചത് പോലെ ഇപ്പൊൾ ഇതിൽ അമിതാബ് വന്നു..പിന്നെ ഹിന്ദി ബെൽറ്റിൽ നിന്നും കുറച്ചു കലക്ഷൻ തരപ്പെടുത്താൻ പറ്റും.



ഫഹദ് ഫാസിൽ ആണ് ശരിക്കും ചിത്രത്തിൽ സ്കോർ ചെയ്യുന്നത് .ബാറ്ററി എന്ന കള്ളൻ ആയ പോലീസ് ചാരൻ കഥാപാത്രം അത്രയ്ക്ക് രസമായിട്ടു അഭിനയിച്ചിട്ടുണ്ട്.നമുക്ക് രസകരമായ രംഗങ്ങൾ നൽകിയതും അദ്ദേഹം മാത്രമാണ്.പിന്നെ ദുഷാര വിജയൻ നയിക്കുന്ന സിനിമയുടെ കഥയുടെ സഞ്ചാരവും






മഞ്ജു വാര്യർ എന്തിനായിരുന്നു?..തകർന്നു തരിപണം ആയ  വാണിജ്യമുഖം രക്ഷിക്കാൻ തമിഴിലേക്ക്... മനസ്സിലായൊ പാട്ട് ഒഴിച്ച് ആകർഷിക്കുവാൻ പറ്റിയ കഥാപാത്രം അല്ലായിരുന്നു. സാബ്മോനും മലയാളത്തിൽ നിന്നും ഉണ്ടായിരുന്നു.എന്തിന്?ഇതിലും പക്ക ആൾക്കാർ അവിടെ ഉണ്ടായിരുന്നു.അലൻസിയർ ,"ഇരുന്നു" പോകുന്നുണ്ട്.



സംവിധായകന് സാമുഹിക പ്രതിബദ്ധത ഉള്ളത് കൊണ്ട് തന്നെ വിദ്യാഭ്യാസ തട്ടിപ്പിനെ കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നത് .അതിയൻ എന്ന എൻകൗണ്ടെർ സ്പെഷലിസ്റ്റ് കൊന്നു തള്ളിയ ആൾ നിരപരാധിയാണെന്ന് മനസ്സിലാക്കി യഥാർത്ഥ കാരണം തേടിയുള്ള യാത്ര അതാണ്  വേട്ടയാൻ.അത് എത്തുന്നത് വിദ്യാഭാസ തട്ടിപ്പ്...ഓൺ ലൈൻ വിദ്യാഭ്യാസം നൽകി പറ്റിക്കുന്ന മാഫിയയിലേക്ക്...


ഇൻ്റർവെൽ വരെ നമ്മളെ ത്രസിപ്പിക്കുന്ന കാര്യങൾ കുറെ ഉണ്ടെങ്കിലും അത് കഴിഞ്ഞ് ചിത്രം പതിയെ പലരും വാർത്തു വെച്ചിരിക്കുന്ന അതെ  അച്ചിലൂടെ മുന്നോട്ട് പോകുകയാണ്..ഇനി എന്താണ് സംഭവിക്കുക എന്ന് നമുക്ക് കൃത്യമായി പ്രവചിച്ചു പോകുന്ന തിരക്കഥ.



അനിരുദിൻ്റെ മ്യൂസിക് ചില സമയത്ത് അരോചകം ആകുന്നു എങ്കിലും ഇടക്കൊക്കെ ജയിലർ കൂടി കേറി വരുന്നത് കൊണ്ട് ആശ്വാസം ഉണ്ട്.മൊത്തത്തിൽ രജനിയെ ഇഷ്ട്ടം ഉള്ളവർക്ക് പോയി കണ്ട് നല്ലത് എന്നു വീമ്പിളക്കാം..


പ്ര.മോ.ദി.സം 


 

1 comment:

  1. വെട്ടയ്യാൻ വേട്ടവളിയൻ ആയോ?

    ReplyDelete