സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫി ഇപ്പൊൾ കല്യാണത്തിൻ്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യഗതയായി മാറി കഴിഞ്ഞു.കുറെയേറെ പേര് അത് കൃത്യമായി ഉപയോഗിക്കുന്നു എങ്കിലും ചിലരൊക്കെ അത് ആൾക്കാരെ ആകർഷിക്കുവാൻ വേണ്ടി തരം താഴ്ന്ന നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.
ഹണിമൂൺ ആഘോഷിക്കുന്നത് പകർത്തുവാൻ കൂട്ടത്തിൽ ഒരു ഫോട്ടോഗ്രാഫരെ കൊണ്ട് പോകുന്നത് കേട്ട് കേൾവി പോലുമില്ല..എന്നാല് ഭാവിയിൽ അതുകൂടി വരുവാൻ ഉള്ള സാധ്യത ഈ വെബ് സീരീസ് പറഞ്ഞു വെക്കുന്നുണ്ട്.
മാലിദീപിൽ ഹണിമൂൺ ആഘോഷിക്കുവാൻ ഫോട്ടോ ഗ്രാഫരെയും കൊണ്ടുപോയ ദമ്പതികളിൽ ഒരാള് പിറ്റേന്ന് അവിടെ കടൽക്കരയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. മാലി അധികൃതർ ആക്സിഡൻ്റ്ൽ ഡെത്ത് എന്ന് വിധിയെഴുതിയ സംഭവം മാതാവിൻ്റെ നിർബന്ധത്തിൽ പോസ്റ്റ് മോർട്ടത്തിൽ കൊലപാതകം എന്ന് തെളിയുന്നു.
വലിയ ഫാർമ കമ്പനി ഉടമയുടെ മകൻ ആയതു കൊണ്ട് തന്നെ അത് സമൂഹ ശ്രദ്ധയിൽ പെടുകയും പോലീസിന് അന്വേഷണത്തിൽ തലവേദനയുണ്ടാക്കുന്ന അവസ്ഥയിലേക്ക് വരുന്നു.പഴുതുകൾ അടച്ചു പോലീസ് അന്വേഷണം ആരംഭിക്കുന്നു.
ഒന്നിച്ചു സഞ്ചരിച്ച ഫോട്ടോഗ്രാഫരേയും ചുറ്റി പറ്റി അന്വേഷണം നീണ്ടപ്പോൾ അവള് മുങ്ങുന്നു.നിരപരാധിയായ അവരേ പണത്തിൻ്റെ പിൻബലത്തിൽ പ്രതിയാക്കി കേസ് കുഴിച്ചു മൂടും എന്ന ചിന്തയിൽ അവർ സുഹൃത്തിനൊന്നിച്ചു രക്ഷപ്പെടുവാൻ ഉള്ള പഴുതുകൾ തേടിയുള്ള യാത്രയാണ് ഈ സീരീസ് പറയുന്നതും.
കേസും അന്വേഷണവും ഒക്കെ നമ്മളെ ത്രിൽ അടിപ്പിച്ചു മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ട്വിസ്റ്റുകൾ ആണ് ഈ സീരിസിൻ്റെ നിലവാരം ഉയർത്താൻ സഹായിക്കുന്നത്. ആറു എപ്പിസോഡ് ഏകദേശം മുപ്പതു നാല്പതു മിനിറ്റ് വെച്ച് ചിലവഴിക്കാൻ സമയമുള്ളവർക്ക് കാണാവുന്നതാണ്
പ്ര.മോ.ദി.സം
No comments:
Post a Comment