Thursday, October 24, 2024

സോൾ സ്റ്റോറീസ്


പെൺപക്ഷ സിനിമകൾ വരുന്നത് കുറവാണ്..മാർക്കറ്റിൽ *ആൺ* സൂപ്പർ താരങ്ങൾക്ക്   ഒന്നിച്ചു പിടിച്ചു നിൽക്കുവാൻ വളരെ പാട്പെടുന്നത് കൊണ്ടാണ് പല വിഷയങ്ങൾ ഉണ്ടായിട്ടും പലരും അതിനു ധൈര്യപ്പെടാത്തത് ..


പി ആറ് സംഘങ്ങളെ വെച്ച് ചില സ്വയം അവരോധിത ലേഡി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ഒരു സിനിമ പോലും സ്വന്തം നിലയിൽ ആളുകളെ ആകർഷിക്കുന്ന നിലക്ക് എത്തിക്കുവാൻ പറ്റിയിട്ടില്ല.


മനോരമ മാക്സിൻ്റെ ഈ വെബ് സീരിയൽ പറയുന്നത് സ്ത്രീപക്ഷ കഥകൾ ആണ്.. അതും സമൂഹത്തിൽ ചർച്ച ചെയ്യണ്ട വിഷയങ്ങൾ തന്നെയാണ് സനിൽ കളത്തിൽ   എഴുതി സംവിധാനം ചെയ്ത സീരീസ് പറയുന്നത്.


നമ്മുടെ എത്ര വലിയ സുഹൃത്ത് ആയാൽ പോലും നമ്മുടെ സമ്മതമില്ലാതെ നല്ല രീതിയിൽ ആണെങ്കിൽ പോലും  നമ്മുടെ ശരീരത്തിൽ സ്പർശിച്ചാൽ ചിലർ അസ്വസ്ഥതയാകും. ഒരു രാത്രി മുഴുവൻ അസ്വസ്ഥത പ്രകടിപ്പിക്കുന്ന അവള് പിറ്റേന്ന് തന്നെ അവൻ്റെ വീട്ടിൽ പോയി സമർത്ഥമായി അതിനു പരിഹാരം ചെയ്യുന്നതാണ് അനാർക്കലി മരയ്ക്കാർ അഭിനയിച്ച ആദ്യ എപ്പിസോഡ്.


തൻ്റെ ജീവിതാഭിലാഷ്മായ ഡാൻസ് പഠിക്കുക എന്ന കാര്യം ചെറുപ്പം മുതൽ പല സ്ഥലത്ത് നിന്നും ഉള്ള ഓരോരോ എതിർപ്പുകൾ കൊണ്ടും ജീവിത *പ്രരാബ്ദങ്ങൾ *കൊണ്ടും റിട്ടയർ ജീവിതം നയിക്കുമ്പോൾ പോലും സാധ്യമാകാതെ പോകുന്ന സ്തീയുടെ കഥയാണ് സുഹാസിനി അഭിനയിച്ച രണ്ടാമത്തെ എപ്പിസോഡ്.


ജീവിതത്തിലെ ചില വിരക്തി കൾ നമ്മെ മറ്റു ചിലരുമായി അടുപ്പിക്കും.അത് ചിലപ്പോൾ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ ഉള്ളൊരു ബന്ധത്തിലേക്ക് പോകും. ഒരേ ജെൻഡർ തമ്മിലുള്ള കൂട്ട് സമൂഹത്തിന് മോശം കാര്യം ആണെങ്കിലും സമാധാനവും ആശ്വാസവും കിട്ടുമെങ്കിൽ രണ്ടു വ്യക്തികൾ തമ്മിൽ അത്  മനോഹരനായി തുടരും. ഡയാന ഹമീദ് മുഖ്യകഥപത്രമായ എപ്പിസോഡ് ഇതുമായി ബന്ധപ്പെട്ട കഥ പറയുന്നു.


ഇപ്പോഴത്തെ തലമുറ എല്ലാക്കാര്യത്തിലും വളരെ മുന്നിലാണ്..ചിലപ്പോൾ പഠിപ്പിക്കുന്ന അവരെക്കാൾ മുതിർന്ന അധ്യാപകർക്ക് അവരെ  പൂർണമായി മനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല..ഇപ്പോളത്തെ പിള്ളേർക്ക് ഒന്നിനും ഒളിച്ച് നിന്ന് ചെയ്യണ്ട കാര്യമില്ല അവര്ക്ക് പഴയകാലത്ത് ഉള്ളത് പോലെ മടിയോ ജാള്യത യൊ ഒന്നും ഒരു കാലത്തിലും ഇല്ല..പക്ഷേ അതൊന്നും ചിലപ്പോൾ പഴയ തലമുറയ്ക്ക് അംഗീകരിക്കുവാൻ പറ്റില്ല അവരോട് ഓടിയെത്താൻ പറ്റാത്ത ടീച്ചറുടെ പ്രവർത്തി ഒരു പെൺകുട്ടിയിൽ സൃഷിക്കുന്ന പ്രശ്നങ്ങളാണ് നാലാമത്തെ എപ്പിസോഡ് പറയുന്നത്.


വസ്ത്രധാരണം ഇന്ന് വലിയൊരു ചർച്ചക്ക് വഴിവെച്ച വിഷയമാണ്.ഓരോരുത്തരും നമുക്ക് കംഫർട്ട് ആയ ഡ്രസ് ധരിക്കുന്നു എങ്കിലും പുറത്തുള്ളവർക്ക് അതു ദഹിക്കില്ല..അവരുടെയൊക്കെ വിചാരം എല്ലാവരും അക്കാലത്തെ ഫാഷൻ അടിമപ്പെട്ടു ജീവിക്കണം എന്നതാണ്.


ഞാൻ ധരിക്കുന്നത് എനിക്ക് ഇഷ്ടപെട്ട വസ്ത്രമാണ്..ചില കോണുകളിൽ നിന്ന് പലതരം കളിയാക്കലുകളും മറ്റും ഉണ്ടായിട്ടും ഞാൻ മൈൻഡ് ചെയ്തിട്ടില്ല.. കുരക്കുന്ന എല്ലാ പട്ടികളെയും നമുക്ക് കല്ലെറിഞ്ഞു ഓടിക്കാൻ പറ്റില്ല ആ കുരകൾ നമ്മൾ അവഗണിക്കുക എന്നതാണ് ഏക മാർഗം..ഇതേ കുറിച്ചുള്ള കഥയാണ് അവസാന എപ്പിസോഡ് പറയുന്നത്.


പ്ര.മോ.ദി.സം

No comments:

Post a Comment