Sunday, October 20, 2024

മിസ്റ്റർ ബച്ചൻ

 

"ഷോലെ"എന്ന ചിത്രം കണ്ട് വന്നു തൻ്റെ വീട്ടിൽ ഉള്ള എല്ലാവരെയും അന്ന് മുതൽ അതിൻ്റെ കഥാപാത്രങ്ങൾ അല്ലെങ്കിൽ നടൻ ആയി പേര് മാറ്റം നടത്തിയ ഗൃഹനാഥൻ. അങ്ങിനെ അവിടെ ബച്ചനും ഉണ്ടായി.



ബച്ചൻ പിന്നീട് ഇൻകം ടാക്സ് ഓഫീസറായി സത്യസന്ധനായ ഉദ്യോഗസ്ഥൻ ആയി മാറി എങ്കിലും അധികാരികൾക്കും രാഷ്ട്രീയക്കാർക്കും കുടപിടിക്കാത്ത കൊണ്ട് സസ്പെൻഷനിൽ ആയി.



പിന്നീട് രാഷ്ട്രീയത്തെ ജാതിയും പണവും കൊണ്ട് വിലക്ക് വാങ്ങുവാൻ നോക്കിയ ആളെ ഒതുക്കുവാൻ വീണ്ടും ബച്ചൻ്റെ സേവനം ഇൻകോം ടാക്സ് ഡിപ്പാർട്ട്മെൻ്റ് ആവശ്യപ്പെടുന്നു

അങ്ങിനെ ബച്ചൻ തൻ്റെ കഴിവുകൾ പ്രയോഗിച്ചു അടിക്ക് അടി ഡയലോഗിന് ഡയലോഗ് ഒക്കെ വാരി വിതറി തട്ടിപ്പ്കാരെ വരുതിയിലാക്കുന്നതാണ്  കഥ..




രവി തേജ എന്ന തെലുങ്കിലെ മാസ് നായകൻ ഒറ്റയാൻ പ്രകടനം നടത്തുന്ന മസാല ചിത്രം ഗ്ലാമർ കൊണ്ടും പൊടി പാറുന്ന സ്റ്റണ്ട് കൊണ്ടും സമ്പന്നനാണ്.




ഇടക്കിടക്ക് പാട്ടും അടിയും ചേരുംപടി ചേർത്ത് തെലുഗു മസാല സിനിമയുടെ ചട്ടക്കൂട്ടിൽ ഒരുക്കിയ ചിത്രം നായികയുടെ ഗ്ലാമർ പ്രദർശനം കൊണ്ട് പാട്ട് സീനുകൾ മുൻപേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


പ്ര.മോ.ദി.സം


No comments:

Post a Comment