അധികാരം തലക്ക് പിടിച്ചാൽ എന്തൊക്കെ ഉണ്ടാകുമെന്ന് ഈ അടുത്തകാലത്ത് ജനപ്രതിനിധികൾ ചെയ്യുന്ന കാര്യങൾ കണ്ട് നമ്മൾ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.അധികാരം ശരിയായ കൈകളിൽ എത്തിയില്ലെങ്കിൽ അതിൻ്റെ പരിണിതഫലം ചിലപ്പോൾ ഭീകരവും ഭയാനകവും ആയിരിക്കും.
സ്ത്രീ സംവരണം എന്ന പേരിൽ നമ്മുടെ നാട്ടിൽ കുറെയേറെ അധികാരസ്ഥാനങ്ങളിൽ സ്തീകൾ ഉണ്ട് എങ്കിൽ കൂടി അവരെയൊക്കെ നൂറു ശതമാനം നിയന്ത്രിക്കുന്നതും മറ്റും പുരുഷ കേസരികൾ ആയിരിക്കും. അതുകൊണ്ട് തന്നെ അധികാരം എപ്പോഴും അവരുടെ കൈകളിൽനിന്നു മാറി നിൽക്കും.ഒരു റബ്ബർ സ്റ്റാമ്പ് ആയി തൻ്റെ സ്ഥാനത്തെ ഒരു ചടങ്ങ് പോലെ നിലനിർത്തുകയായിരികും പലരും.
അതുപോലെ ഒരു പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടും ഇതുവരെ പഞ്ചായത്ത് ഓഫീസിൽ പോലും കയറാത്ത എല്ലാം ഭർത്താവിനാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഗ്രാമത്തിൻ്റെ കഥയാണ് ഈ വെബ് സീരിയൽ.നിഷ്കളങ്കരായ ജനങ്ങൾ ഉള്ളത് കൊണ്ട് തന്നെ അധികാരം എന്ന ലേബലിൽ ഭർത്താവ് "ന്യായമായ" കാര്യങ്ങളൊക്കെ നാടിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടൂ..അത് കൊണ്ട് തന്നെ നാട്ടുകാർക്ക് അയാള് ആണ് പ്രസിഡൻ്റ്. സാധാരണ ഗതിയിൽ അഴിമതിയിലേക്ക് ആണ് ഇത്തരം അധികാര മാറ്റങ്ങൾ പോവുകയെങ്കിലും ഇവിടെ ഇത്തരം പ്രവണതകൾ ഇല്ല...നാട്ടിൽ പേര് വേണം എന്നൊരു കാര്യം മാത്രം.
ആഗ്രഹം ഇല്ലാഞ്ഞിട്ടും കിട്ടിയ സര്ക്കാര് പണി കളയണ്ട എന്ന് വിചാരിച്ചു നഗരത്തിൽ നിന്നും ഗ്രാമത്തിൽ എത്തുന്ന പഞ്ചായത്ത് സെക്രട്ടറിക്ക്" നന്മ" നിറഞ്ഞ ഗ്രാമത്തിൽ എല്ലാത്തരം കാര്യങ്ങളിലും ഇടപെടേണ്ടി വരുന്നു.ഒരിക്കലും പട്ടണത്തിൽ വളർന്ന് വന്ന അയാൾക്ക് അത് ഉൾക്കൊള്ളുവാൻ പറ്റുന്നില്ല എങ്കിലും എല്ലാറ്റിലും അയാൾക്ക് കൂടി ചേരേണ്ടി വരുന്നു.
പലപ്പോഴും അസഹ്യമായ അനുഭവം ഉണ്ടെങ്കിൽ പോലും ഒന്നിച്ചു പ്രവർത്തിക്കുന്ന വരുടെയും നാട്ടുകാരുടെയും മറ്റും ശരിയായ ഇടപെടൽ കൊണ്ട് അവിടെ തന്നെ തുടരുവാൻ നിർബന്ധിതനാകുന്നു..അയാള് കൂടുതൽ പഠിച്ചു മറ്റൊരു മേഖലയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴും അതിനും സഹായിക്കുന്നത് നാട്ടുകാർ തന്നെയാണ്.
ഒരു ഗ്രാമത്തിൻ്റെ മുഴുവൻ കാര്യങ്ങളും ഹാസ്യത്തിൽ പറയുന്ന സീരിയൽ ഹിന്ദിയിൽ വന്ന പഞ്ചായത്ത് എന്ന വെബ് സീരിസിൻ്റെ റീമേക്ക് ആണ്.
അഭിഷെക് കുമാർ,ചേതൻ,ദേവദർഷിണി,ആനന്ദ് സ്വാമി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.
പ്ര.മോ.ദി.സം
No comments:
Post a Comment