Thursday, October 31, 2024

ദോ പത്തി (Two cards)

 


നമ്മുടെ നാട്ടിൽ വീട്ടിനുള്ളിൽ വലിയൊരു ശതമാനം സ്തീകൾ ഭർത്തവിനാൽ ഉപദ്രവിക്കപ്പെടുന്നുണ്ട് എങ്കിലും പല കാരണങ്ങൾ കൊണ്ട് അത് പുറംലോകം അറിയുന്നില്ല..




വീടിനുള്ളിലെ പീഡനങ്ങൾ പലപ്പോഴും സ്ത്രീകൾ സഹിച്ചു കഴിയുകയാണ് പതിവ്.കുടുംബ ബന്ധം തകരാതെ നോക്കാനും നിലനിൽപ്പിന് വേണ്ടിയും മറ്റു വഴികൾ ഇല്ലാതെ നിസ്സഹായരായത് കൊണ്ടും ആരോടും പരാതി പറയാതെ അവിടെ തന്നെ പീഡനങ്ങൾ കുഴിച്ചു മൂടപ്പെട്ട അവസ്ഥയിൽ ആകുന്നു.




ജീവിതത്തിൽ ഒരുമിച്ച് ജനിക്കുന്നവർ തമ്മിൽ ഭയങ്കര സ്നേഹവും കാരുണ്യവും വാൽ സ്യല്യവും പരസ്പരം ഉണ്ടാകും സംഭവങ്ങൾ  പറഞ്ഞു വെക്കുന്നുണ്ട്.എന്നാല് ഈ ചിത്രത്തിലെ ഇരട്ടകൾ തമ്മിൽ ചെറുപ്പം മുതൽ തന്നെ അടിയും പിടിയും വഴക്കും ദേഹോപദ്രവവും പതിവായപ്പോൾ ഒരാള് വീടുവിട്ട് ഹോസ്റ്റലിലേക്ക് മാറുന്നു.




എല്ലാ കാര്യത്തിനും വിട്ടുവീഴ്ചക്ക് വഴങ്ങാത്ത വാശികാരിയും ചെറുപ്പം മുതൽ അസുഖകാരി എന്ന ലേബലിൽ വാത്സല്യം കിട്ടുന്ന് പാവത്തനും ഒരുമിച്ച് പോവുക ബുദ്ധിമുട്ട് തന്നെയായിരുന്നു.വാശികാരിയുടെ വാശിക്ക് ആരും വഴങ്ങാതെ വന്നപ്പോൾ അവള് വീട് വിട്ട് പോകുന്നു.വർഷങ്ങളായി തിരിച്ചു വരാതെ..





സ്നേഹിച്ചു  "ഉന്നതൻ്റെ" പുത്രനെ പാവത്താൻ വിവാഹം കഴിക്കുന്ന അന്ന് വാശികാരി വീണ്ടും പ്രത്യക്ഷപ്പെടുന്നത് എല്ലാവരുടെയും ഉറക്കം കെടുത്തുന്നു.മുൻപത്തെ വാശിയും വൈരാഗ്യവും ദേഷ്യവും വെച്ച് അവള് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ കരുത്തപൊട്ടായി മാറുന്നു.




വീട്ടിൽ എപ്പോഴും ഭർത്താവിനാൽ ഉപദ്രവിക്കപ്പെടുന്ന വാശികാരിക്ക് പിന്നാലെ  ഒരു അജ്ഞാത കോളിൻ്റെ പിൻബലത്തിൽ  ലേഡി  പൊലീസ് ഓഫീസർ പോകുന്നു എങ്കിലും തെളിവില്ലാത്ത സാഹചര്യത്തിൽ കേസ് എടുക്കാൻ പറ്റുന്നില്ല.




ഒരിക്കൽ കിട്ടുന്ന തെളിവ് കൊണ്ട് അവൾക്ക് പീഡനത്തിൽ നിന്നും  മോചനത്തിന് വേണ്ടി ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ കഥ.കഥ മുഴുവൻ പറഞ്ഞല്ലോ എന്ന് തോന്നുന്നു എങ്കിൽ ഇതു മുൻപ് ഹിന്ദിയിൽ തന്നെ വന്നു കഴിഞ്ഞ ഒരു ചിത്രത്തിൻ്റെ റീമേക്ക് ആണ് ഇത്.



കാജൽ പോലീസ് ഇൻസ്പെക്ടർ ആയി എത്തുമ്പോൾ കൃതി സനൻ ഡബിൽ റോളിൽ എത്തുന്നുണ്ട്.


പ്ര.മോ.ദി.സം

Wednesday, October 30, 2024

തലൈവെട്ടിയാൻ പാളയം


അധികാരം തലക്ക് പിടിച്ചാൽ എന്തൊക്കെ ഉണ്ടാകുമെന്ന് ഈ അടുത്തകാലത്ത് ജനപ്രതിനിധികൾ ചെയ്യുന്ന കാര്യങൾ കണ്ട് നമ്മൾ  മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.അധികാരം ശരിയായ കൈകളിൽ എത്തിയില്ലെങ്കിൽ അതിൻ്റെ പരിണിതഫലം ചിലപ്പോൾ ഭീകരവും ഭയാനകവും ആയിരിക്കും.


സ്ത്രീ സംവരണം എന്ന പേരിൽ  നമ്മുടെ നാട്ടിൽ  കുറെയേറെ അധികാരസ്ഥാനങ്ങളിൽ സ്‌തീകൾ ഉണ്ട് എങ്കിൽ കൂടി അവരെയൊക്കെ നൂറു ശതമാനം നിയന്ത്രിക്കുന്നതും മറ്റും പുരുഷ കേസരികൾ ആയിരിക്കും. അതുകൊണ്ട് തന്നെ അധികാരം എപ്പോഴും അവരുടെ കൈകളിൽനിന്നു മാറി നിൽക്കും.ഒരു റബ്ബർ സ്റ്റാമ്പ് ആയി തൻ്റെ സ്ഥാനത്തെ ഒരു ചടങ്ങ് പോലെ നിലനിർത്തുകയായിരികും പലരും.


അതുപോലെ ഒരു പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടും ഇതുവരെ പഞ്ചായത്ത് ഓഫീസിൽ പോലും കയറാത്ത എല്ലാം ഭർത്താവിനാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഗ്രാമത്തിൻ്റെ കഥയാണ് ഈ വെബ് സീരിയൽ.നിഷ്കളങ്കരായ ജനങ്ങൾ ഉള്ളത് കൊണ്ട് തന്നെ അധികാരം എന്ന ലേബലിൽ ഭർത്താവ് "ന്യായമായ" കാര്യങ്ങളൊക്കെ നാടിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടൂ..അത് കൊണ്ട് തന്നെ നാട്ടുകാർക്ക് അയാള് ആണ് പ്രസിഡൻ്റ്. സാധാരണ ഗതിയിൽ അഴിമതിയിലേക്ക് ആണ് ഇത്തരം അധികാര മാറ്റങ്ങൾ പോവുകയെങ്കിലും ഇവിടെ ഇത്തരം പ്രവണതകൾ ഇല്ല...നാട്ടിൽ പേര് വേണം എന്നൊരു കാര്യം മാത്രം.


ആഗ്രഹം ഇല്ലാഞ്ഞിട്ടും കിട്ടിയ സര്ക്കാര് പണി കളയണ്ട എന്ന് വിചാരിച്ചു നഗരത്തിൽ നിന്നും ഗ്രാമത്തിൽ എത്തുന്ന പഞ്ചായത്ത് സെക്രട്ടറിക്ക്" നന്മ" നിറഞ്ഞ ഗ്രാമത്തിൽ എല്ലാത്തരം കാര്യങ്ങളിലും ഇടപെടേണ്ടി വരുന്നു.ഒരിക്കലും പട്ടണത്തിൽ വളർന്ന് വന്ന അയാൾക്ക് അത് ഉൾക്കൊള്ളുവാൻ പറ്റുന്നില്ല എങ്കിലും എല്ലാറ്റിലും അയാൾക്ക് കൂടി ചേരേണ്ടി വരുന്നു.


പലപ്പോഴും അസഹ്യമായ അനുഭവം ഉണ്ടെങ്കിൽ പോലും ഒന്നിച്ചു പ്രവർത്തിക്കുന്ന വരുടെയും   നാട്ടുകാരുടെയും മറ്റും ശരിയായ    ഇടപെടൽ കൊണ്ട് അവിടെ തന്നെ തുടരുവാൻ നിർബന്ധിതനാകുന്നു..അയാള് കൂടുതൽ  പഠിച്ചു മറ്റൊരു മേഖലയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴും അതിനും സഹായിക്കുന്നത് നാട്ടുകാർ തന്നെയാണ്.


ഒരു ഗ്രാമത്തിൻ്റെ മുഴുവൻ കാര്യങ്ങളും ഹാസ്യത്തിൽ പറയുന്ന സീരിയൽ ഹിന്ദിയിൽ വന്ന പഞ്ചായത്ത് എന്ന വെബ് സീരിസിൻ്റെ റീമേക്ക് ആണ്.



അഭിഷെക് കുമാർ,ചേതൻ,ദേവദർഷിണി,ആനന്ദ് സ്വാമി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.


പ്ര.മോ.ദി.സം

Tuesday, October 29, 2024

വിവേകാനന്ദൻ വൈറലാണ്

 

തൊണ്ണൂറുകളിൽ കമൽ സിനിമ അധികവും ആദ്യദിവസം തന്നെ പോയി കാണും..എത്ര എത്ര നല്ല കാമ്പുള്ള ചിത്രങ്ങൾ ആണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്..പക്ഷേ അതിന് പിന്നിൽ ശ്രീനിവാസനും രഞ്ജിത്തും പോലുള്ള പ്രഗത്ഭർ ഉണ്ടായിരുന്നത് കൊണ്ട് തന്നെ കമലിന് അത്ര അധികം മിനകേടേണ്ടി വന്നില്ല.



ഇവരുടെയൊക്കെ കൂട്ട് വിട്ടപ്പോൾ കമൽ സാധ കമൽ ആയി മാറി..രണ്ടായിരം ആയതോടെ ക്ലച്ച് പിടിക്കാത്ത അവസ്ഥയിലേക്ക് കമൽ എത്തി..എന്നിട്ടും ചില സിനിമകളിൽ അദ്ദേഹത്തിൻ്റെ പ്രതിഭയുടെ മിന്നലാട്ടം കണ്ടിരുന്നു.




ഇപ്പൊൾ കമൽ സിനിമകൾ പൈസ കൊടുത്ത് കാണാറില്ല.കണ്ടാൽ പണം പോകും എന്നുറപ്പ് ഉള്ളത് കൊണ്ട് തന്നെ "ഓസിനു "കാണാൻ ശ്രമിക്കുകയാണ് പതിവ്.




അതുകൊണ്ട് തന്നെ തിയേറ്ററിൽ ഇറങ്ങും മുൻപ് അപ്രത്യക്ഷമായ ഈ സിനിമയും ഓറ്റിറ്റി വരുന്നത് വരെ കാണാൻ ശ്രമിച്ചതുമില്ല.


9

വിവേകാനന്ദൻ എന്ന "കാമ" ഭ്രാന്തനെ അതിൻ്റെ ഇരയായ ഭാര്യയും കാമുകിയും കൂടി സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുന്നതാണ് ചിത്രം പറയുന്നത്.അങ്ങിനെ വിവേകാനന്ദൻ വൈറൽ ആകുന്നു.


നല്ല ഒഴുക്കോടെ പോയ ചിത്രം ഇടവേളക്ക് ശേഷം പിടിവിട്ടു പോകുന്നുണ്ട്..അത് പിടിച്ചു കെട്ടി നേരെയാക്കാൻ സംവിധായകനും കഴിയുന്നില്ല.



ഷൈൻ ടോം,ഗ്രേസ്,സ്വസികാ,മെറീന, മഞ്ജു പിള്ള, രമ്യ സുരേഷ് എന്നിവരാണ് താരങ്ങൾ

പ്ര.മോ.ദി.സം