ഇരുപത്തി അഞ്ചു വർഷമായി ഒന്നിച്ചു കഴിയുന്ന മാതൃക ദമ്പതികൾ..തൻ്റെ ഭർത്താവ് സരസ്വതി എന്ന തന്നേയല്ലാതെ മറ്റൊരു സ്ത്രീയുടെ മുഖത്ത് പോലും നോക്കില്ല എന്ന വിശ്വാസത്തോടെ ജീവിച്ചു പോരുന്നു. എവിടെയും തങ്ങളുടെ ജീവിതത്തെ കുറിച്ച് വാചാകയാവുകയും ചെയ്യുന്നു.
ഇവരുടെ ജീവിതം മക്കൾക്ക് പോലും മാതൃകയായി മാറുമ്പോൾ മൂത്ത മകന് വിവാഹം ആലോചിക്കുന്നു.കേരളത്തിലെ ആലപ്പുഴയില് ഉള്ള കുട്ടിയെ ഇവർക്ക് ബോധിക്കുന്ന് എങ്കിലും ഈ കല്യാണം വേണ്ട എന്ന് മാതൃക ഭർത്താവ് കട്ടായം പറയുമ്പോൾ സീരിസിൻ്റെ ട്രാക്ക് മാറുകയാണ്.
തൻ്റെ ഭർത്താവ് പെർഫെക്റ്റ് അല്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനു ഭർത്താവ് നടത്തുന്ന "അതിജീവന" നാടകങ്ങളാണ് സത്യരാജ് നായകനായ സീരീസ് പറയുന്നത്.
വലിയ കമ്പനികൾ സ്വയം സീരീസുകൾ നിർമിച്ചു സ്ട്രീം ചെയ്യുമ്പോൾ ആർക്കും കാണാൻ കൊള്ളാത്ത സിനിമകളും സീരീസൂമെടുത്ത് ഇത്തരം കമ്പനികളെയും പ്രേക്ഷകരെയും പറ്റിച്ചു കൊണ്ടിരുന്ന "പവർ ഗ്രൂപ്പിന്" ഇപ്പൊൾ വലിയ അടി കിട്ടിയിട്ടുണ്ട്.
വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂടി ഇത്തരം സിനിമകൾ മലയാളത്തിൽ ധാരാളം ഉണ്ടാക്കിയപ്പോൾ തന്നെ പലരും അതിനു പിന്നിലെ ദുരൂഹതകൾ തിരിച്ചറിഞ്ഞത് ആണ്.
മലയാളത്തിൽ തന്നെ ആശ്ചയിൽ മൂന്നും നാലും തട്ടിക്കൂട്ട് സിനിമകൾ ഇറങ്ങിയ കാലം ഉണ്ടായിരുന്നു..ഒറ്റിട്ടി കമ്പനികൾ പിടി മുറുക്കി യപ്പോൾ അതിനൊരു സമാപനം ആയിട്ടുണ്ട്.
ഇപ്പൊൾ മലയാളത്തിൽ അടക്കം ഇത്തരം കമ്പനികൾ സീരീസ് ,സിനിമകൾ നിർമിക്കുമ്പോൾ അതിൻ്റെ ഒരു ക്വളിററി പ്രേക്ഷകർക്ക് കിട്ടുന്നുണ്ട്..സീരിയൽ വലിച്ചു നീട്ടൽ സ്വാഭാവികമായി അനുഭവപ്പെടുന്നുണ്ട്
പ്ര.മോ.ദി.സം
No comments:
Post a Comment