അർജുൻ നായകനായി കണ്ണൻ താമരക്കുളം മലയാളത്തിൽ അടക്കം പാൻ ഇന്ത്യൻ സിനിമ എടുക്കുന്നു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷ ഉണ്ടല്ലോ അത് കൊണ്ട് തന്നെയാണ് ഈ ചിത്രം കാണുവാൻ പ്രേക്ഷകർ ആഗ്രഹിച്ചിട്ടുണ്ടാകുക.
കണ്ണൻ താമരക്കുളം "വലിയ" സംവിധായകൻ ഒന്നുമല്ല എങ്കിൽ കൂടി സിനിമ എടുക്കുവാൻ അറിയുന്ന ആള് തന്നെയാണ് എന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്..സിനിമ കാണിച്ചു തീർക്കാൻ ആക്രാന്തം കുറച്ചു കൂടുതൽ ആണെന്ന് മാത്രം.
അർജ്ജുനാണെങ്കിൽ സൗത്ത് ഇന്ത്യയിലെ ആക്ഷൻ കിംഗ്.വർഷങ്ങളായി സിനിമയിൽ നിലനിൽക്കുന്ന ആൾ..നായകനായും വില്ലനായും സംവിധായകൻ ആയും കഴിവ് തെളിയിച്ച ആൾ.ഇപ്പോഴും വലിയ രീതിയിൽ ആക്ഷണിൽ തിളങ്ങി നിൽക്കുന്ന ആൾ.
പക്ഷേ ഈ ചിത്രം അത്തരം പ്രതീക്ഷക്ക് ഒപ്പം നിന്നിട്ടില്ല..ആക്ഷൻ ഒക്കെ ഉണ്ടെങ്കിലും . സിനിമയുടെ ആദ്യഭാഗത്ത് പോയ ഒഴുക്ക് പിന്നീട് അങ്ങോട്ട് കാണുന്നില്ല.. പല താമരക്കുളം ചിത്രങ്ങൾ പോലെ പെട്ടെന്ന് അവസാനിപ്പിക്കുവാൻ ശ്രമിച്ചത് പോലെ...
മനുഷ്യന് അത്യാർത്തി കൂടുതലാണ്..ലോകത്തിലെ മുൻപന്തിയിൽ എത്തുവാൻ അവർ മന്ത്രവും തന്ത്രവും കുതികാൽവെട്ടും തുടങ്ങി പല തരം കാര്യങ്ങളിലൂടെ കടന്നു പോകുന്നു. അവൻ വിജയിക്കുന്നിടത്ത് അവൻ വിശ്വസിക്കുന്നു. ദൈവത്തെ വിശ്വസിച്ചു സാത്താന് പിന്നാലെ പോകുന്ന സംഭവങ്ങൾ നിരവധി അടുത്ത് കാലത്ത് റിപ്പോർട്ട് ചെയ്തത് മൂലകഥയാക്കി ദിനേശ് ഒരുക്കിയതാണ് തിരക്കഥ.
ആഭിചാര ക്രിയ പ്രമേയമായി എടുത്ത സിനിമ അതിൻ്റെ ഉള്ളറകളിൽ കൂടി പ്രവേശിക്കാതെ മറ്റു വഴിയിൽ സഞ്ചരിച്ച് അവിടെ എത്തുന്നതും പെട്ടെന്ന് അവസാനിക്കുന്നതും പെട്ടെന്ന് പ്രേക്ഷകർക്ക് ദഹിക്കില്ല. തുടക്കം ചില സൂചനകൾ നൽകുന്നു എങ്കിലും പ്രമേയം പൂർണമാക്കുവാൻ ക്ലൈമാക്സ് വരെ കൊണ്ട് പോവുകയാണ്
തുറന്നു പറച്ചിൽ കൊണ്ട് ഇപ്പൊൾ കേരളത്തിൽ നെഗറ്റീവ് ഇമേജ് കടന്നു കൂടിയ മുകേഷ്, ബൈജു , നിക്കി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അതിൽ തിളങ്ങിയത് സഖാവ് ബാലൻ ആയി വരുന്ന ബൈജു തന്നെയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment