Friday, September 6, 2024

ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(G.O.A.T)

  


വെങ്കട്ട് പ്രഭുവിൻ്റെ ഗ്രയിറ്റസ്റ്റ് സിനിമയല്ല വിജയ്യുടെ തീരെ അല്ല..ഇത്തരം ഒരു സിനിമക്ക് അതും വിജയിയുടെ അവസാന സിനിമ എന്ന തരത്തിൽ പ്രചരിക്കുന്ന സിനിമക്ക് വിജയിക്ക് ഇത്തരം ഒരു സെൻ്റ് ഓഫ് ആയിരുന്നില്ല കൊടുക്കേണ്ടത്.





വിജയ് ആരാധകർക്ക് ഇത് ഒരു അടിപൊളി സിനിമ ആയിരിക്കും..പക്ഷേ മറ്റു രസികർക്ക് ഇതൊരു ബോറൻ പടവും...ആദ്യമായിട്ടാണ് വിജയിയുടെ സിനിമ തിയേറ്ററിൽ പലർക്കും ഒരു അനുഭവം അല്ലാതെ പോകുന്നത്. അത് കൊണ്ട് തന്നെ പലരും ഈ മൂന്നുമണിക്കൂർ കടിച്ചു പിടിച്ചാണ് കണ്ടതും..





വിജയ് ഒരു പാറ്റേൺ നടനാണ്..ഒരിക്കലും മാറാതെ ഒരച്ചിനുള്ളിൽ വാർത്ത സിനിമ മാത്രം ചെയ്യുന്ന ആൾ.അതിൽ നിന്ന് മാറാൻ വിജയിക്ക് കഴിയില്ല അല്ലെങ്കിൽ അയാളുടെ ആരാധകര് അനുവദിക്കില്ല..അയൽ വീട്ടു പയ്യനിൽ നിന്നും സൂപ്പർ സ്റ്റാർ ആയപ്പോൾ വിജയി മാറി പോയി.





വളരെ ഫ്ലേക്സിബിൾ ആയ ഒരു നടനാണ് അദ്ദേഹം..നല്ല തിരക്കഥ കിട്ടിയാൽ അഭിനയിക്കും എന്ന് മുൻപ് തെളിയിച്ചിട്ടുള്ള ആൾ..എന്നിട്ടും ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങി പോകുകയാണ്.





മുൻപ് മമ്മൂക്കയും ലാലേട്ടനും എന്തിന് ഷരൂക് വരെ ഇത്തരം ചട്ടക്കൂട്ടിൽ ഒതുങ്ങി പോയെങ്കിലും അത് മനസ്സിലാക്കി വിജയകരമായി പുറത്ത് വന്നവർ ആണ് അവർ.അത്ര തന്നെ ടാലൻ്റ് വിജയി എന്ന നടനുണ്ട്..പക്ഷേ തമിഴു സിനിമ അദ്ദേഹത്തെ പുറത്തേക്ക് കടത്ത്വാൻ ശ്രമിക്കുന്നില്ല.




ഇതേ ചട്ടക്കൂട്ടിൽ നിന്നും നൂറും അഞ്ഞൂറും കോടി വാങ്ങി കൊടുക്കുവാൻ വിജയിക്ക് കഴിയുമ്പോൾ റിസ്ക് എടുക്കുവാൻ തമിഴു സിനിമ തയ്യാറാകുന്നില്ല എന്നതാണ് പരമാർത്ഥം.




കഥ എന്തെന്ന് ചോദിച്ചാൽ തായി പാശവും,മക്കൾ പാശവുമോക്കെ ആയി സാധാരണ വിജയി സിനിമയിൽ ഉള്ളത് തന്നെ..ലൊക്കേഷൻ മാറ്റി എന്ന് മാത്രം..സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അല്പസ്വല്പം മാത്രം.




സാധാരണ ബി ജി എം വിജയി ചിത്രങ്ങളുടെ മികവ് ആയിരുന്നു എങ്കിൽ ഇതിൽ അത്രക്ക് ശോകം ആണ്..തിരക്കഥയുടെ പോരായ്മ സ്വന്തം മുതുകിൽ താങ്ങി രസികർക്കു എങ്കിലും കയ്യടിക്കാൻ വിജയ് പെടാപാട് പെടുന്നത് കാണാം.

പ്ര.മോ.ദി.സം



No comments:

Post a Comment