Saturday, September 28, 2024

രാമചന്ദ്രൻ റിട്ട.എസ് ഐ

 


പത്ത് മുപ്പത് വർഷം സേനയിൽ പ്രവർത്തിച്ച ഒരാൾക്ക് റിട്ടയർ ആയി പിറ്റെ ദിവസം മുതൽ  തൻ്റെ കാക്കി 

യൂനിഫോം ധരിക്കുവാൻ കഴിയില്ല എന്ന യാഥാർത്ഥ്യം പെട്ടെന്ന് ഒന്നും തന്നെ  ഉൾക്കൊള്ളുവാൻ കഴിയില്ല.






അതും എപ്പോഴും കർമ നിരതൻ ആയ ബുദ്ധി ഉപയോഗിച്ച് സർവീസിൽ ഉള്ള കാലം മുഴുവൻ വൈവിധ്യമായ കേസ് അന്വേഷിച്ചു വിജയകരമായി മുന്നോട്ട് കൊണ്ടുപോയത് കൊണ്ട് അതൊക്കെ പെട്ടെന്ന് കളഞ്ഞിട്ടു പോകാൻ കഴിഞ്ഞു എന്നും വരില്ല.



കേസ് "അന്വേഷണത്തിൽ" തന്നെ തൻ്റെ ജീവിതം മുന്നോട്ടു പോകണം എന്നത് കൊണ്ട് കൂട്ടുകാരൻ്റെ ഉപദേശപ്രകാരം ഒരു പ്രൈവറ്റ് അന്വേഷണ ഏജൻസി ആരംഭിക്കുന്ന രാമചന്ദ്രൻ നേരിടുന്ന കേസും അത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.




സിനിമക്ക് മൊത്തത്തിൽ ഒരു അടിക്കും ചിട്ടയും ഇല്ലെന്ന് അനുഭവപ്പെടുന്നത്  പതിവ് കുറ്റാന്വേഷണ ചിത്രങ്ങളിൽ കാണുന്നത് പോലെ തന്നെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് കൊണ്ടാണ്. പുതുമയുള്ള അന്വേഷണ രീതി ഒന്നും പരീക്ഷിക്കുവാൻ നവാഗത സംവിധായകൻ ശ്രമിച്ചു കാണുന്നില്ല.പഴയ കുറെ നമ്മൾ കണ്ട രീതിയിൽ.തന്നെയാണ് തിരക്കഥ മുന്നോട്ട് പോകുന്നത്.


പ്ര.മോ.ദി.സം

No comments:

Post a Comment