"കൊണ്ടൽ "എന്ന മലയാള പദത്തിൻ്റെ അർത്ഥം പലരോടും ചോദിച്ചിട്ട് നിരാശയായിരുന്നു ഫലം.പിന്നെയുള്ള ആശ്രയമായ ഗൂഗിൽ അമ്മായി യൊട് ചോദിച്ചിട്ടും അവർ ആദ്യം "അറിയില്ല" എന്ന് പറഞ്ഞു എങ്കിലും പിന്നീട് തന്നതിൽ നിന്നും കൃത്യമായ ഉത്തരം കിട്ടിയില്ല..
അവർ പറഞ്ഞ ചില അർത്ഥങ്ങൾ ഭഗവാൻ വെങ്കിടേശ്വരൻ മുതൽ നെല്ല് ഒഴിച്ചുള്ള കൃഷി,ഇരുണ്ട മഴ,മഴക്കാറ്, മേഘം പോലെ കറുത്തിരുണ്ട തലമുടി ,കിഴക്കൻ കാറ്റ് വരെ ഉണ്ട്..സിനിമയിൽ ഇതിൽ ഏതു ഇണങ്ങും എന്നത് കണ്ട് തീരുമാനിക്കാം.
കഴിഞ്ഞ ഓണത്തിന് RDX കൊണ്ട് ഓണം തൂക്കിയടിച്ച സോഫിയ പോൾ, ആൻ്റണി വർഗീസിൻ്റെ കൂട്ടുകെട്ടിൽ ഈ ഓണത്തിന് അതെ പോലെ പുതുമുഖ സംവിധായകൻ അജിത്ത് മാമ്പള്ളി നമ്മളെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് കൊണ്ടൽ.
ഈ സിനിമയുടെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ എൺപത് ശതമാനവും കടലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.ആൻ്റണി വർഗീസിൻ്റെ സിനിമയിൽ ആക്ഷൻ ആയിരിക്കും നമ്മൾ കാണുവാൻ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി തന്നെയാണ് ചിത്രത്തിൻ്റെ അവതരണം.
കരയിൽ നിന്നുള്ള ഗംഭീര അടിക്ക് ശേഷം അത് പിന്നീട് ബോട്ടിലും കടലിനടിയിൽ വരെ എത്തി നിൽക്കുന്നു..കടലില് ഉള്ള ഗ്രാഫിക്സ് രംഗങ്ങൾ സ്രാവിൻ്റെ അടക്കം തന്നെ നല്ല വെളിച്ചത്തിൽ ചെയ്തത് കൊണ്ട് മുൻപ് കണ്ട സിനിമകളിൽ ഉള്ള ഇരുണ്ട കടൽ ഗ്രാഫിക്സ് പോലെ പ്രേക്ഷകനെ പറ്റീക്കുന്നില്ല.
കരയിലെ പ്രാദേശിക പ്രശ്നം കൊണ്ട് ഒളിവിന് കടലില് പണിക്ക് പോകുന്ന മാനുവൽ ബോട്ടിൽ വെച്ച് സഹപ്രവർത്തകരുമായി ഇടയേണ്ടി വരുന്നു..അതുവരെ മാനുവലിൻ്റെ ലക്ഷ്യം എന്താണെന്ന് ബോധ്യമില്ലതിരുന്ന നമ്മൾക്ക് അവൻ്റെ പൂർവ കഥ മനസ്സിലാക്കുന്നതോടെ സിനിമയും മുന്നോട്ടെക്ക് ആവേശകരമായി പോകുകയാണ് .
ആൻ്റണിക്ക് പുറമേ ഗൗതമി നായർ,രാജ് ബി ഷെട്ടി,ഷബീർ കല്ലറക്കൽ,മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.സാം സി എസ്. സംഗീതം കൊണ്ടും ബി ജി എം കൊണ്ടും നമ്മളെ ആവേശത്തിലാക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment