Saturday, September 28, 2024

ലബർ പന്ത്



നമ്മുടെ നാടൻ ഭാഷയിൽ പറഞാൽ "കണ്ടം ക്രിക്കറ്റ്" കളിയെ കുറിച്ചുള്ള ചിത്രമാണ് റബ്ബർ പന്ത് എന്ന് അർത്ഥം വരുന്ന ഈ ചിത്രം.പഠിപ്പും ജോലിയും കൂലിയും കളഞ്ഞു ക്രിക്കറ്റ് ഒരാവേശ മായപ്പോൾ അതിലേക്കിറങ്ങി ജീവിതം തുലച്ചവർ നമുക്കിടയിൽ തന്നെയുണ്ട്.ചിലരൊക്കെ രക്ഷപെട്ടു എങ്കിലും ഭൂരിഭാഗം പേരും ഒത്തുക്കപെട്ട്. വിസ്മൃതിയിൽ ആയി.


ചെറുപ്പം തൊട്ട്കാണുന്ന  എപ്പോഴും  വിജയിച്ചു  പേരെടുത്ത്  പോന്ന നാട്ടിലെ ക്രിക്കറ്റ് ടീമിൽ അംഗം ആകുവാൻ അൻമ്പു ശ്രമിച്ചിട്ടും താണ ജാതിക്കാർ ആയതിനാൽ ക്യാപ്ടൻ ഒഴിച്ച് ആരും അവനെ ടീമിലേക്ക് എടുക്കുന്നില്ല ,നല്ല കളിക്കാരൻ ആയിട്ട് പോലും  വക വെക്കുന്നില്ല..അത് കൊണ്ട് തന്നെ വിളിക്കുന്ന ഏതു ടീമിൽ പോയിട്ടും കളിക്കും..എന്നാലും ഉള്ളിൻ്റെ ഉള്ളിൽ ഈ ടീമിൽ ഒരിക്കൽ കളിക്കണം എന്ന് ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്ന.



.വർഷങ്ങൾ കാത്തിരുന്നിട്ടും തൻ്റെ സ്വപ്ന ടീമിന്   കപ്പ് കിട്ടുന്നില്ല എങ്കിലും മുൻപ് ഉണ്ടാക്കിയ പേര്  ടൂർണമെൻ്റിൽ അവർക്ക് ഒരു ആഡംബരം തന്നെയായിരുന്നു. പലപ്പോഴും അവരെ തോൽപ്പിച്ചത് മറ്റൊരു ടീമിലെ ഒരു ഒറ്റയാൻ പ്രകടനം ആയിരുന്നു..അൻപുവിന് അദ്ദേഹത്തോടു വലിയ ആരാധന ഉണ്ടെങ്കിലും അയാളുടെ വീക്നെസ് വിളിച്ചു പറയുന്നത് കൊണ്ട് അവർക്കിടയിൽ ഈഗോ ഉണ്ടാക്കുന്നു.


താൻ പ്രേമിക്കുന്ന കുട്ടിയുടെ അച്ഛൻ ഈ താരം എന്ന് മനസ്സിലാക്കാതെ ഉള്ള അൻമ്പുവിൻ്റെ പ്രവർത്തികൾ അവരുടെ രണ്ടു കുടുംബങ്ങളുടെ ഇടയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്.കൂടാതെ കുടുംബം ശ്രദ്ധിക്കാതെ കളിക്കാൻ പോകുമ്പോൾ ഉണ്ടാകുന്ന അസ്വരസങ്ങൾ വെളിപ്പെടുത്തുന്നു. 

ക്ലീഷെ ആണെങ്കിൽ കൂടി രണ്ടു  പ്രേമങ്ങൾ വളരെ സമർത്ഥമായി കഥയോട് കൂടി ചേർത്ത് തീഷ്ണമായ അനുഭവം ഉണ്ടാക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

സ്വാസിക എന്ന നടിയെ ശരിക്ക് ഉപയോഗപ്പെടുത്തി തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന മലയാള നടിയെ നമ്മുടെ ഭാഷ ഇനിയും ശരിക്ക് പ്രയോ



ജനപ്പെടുത്തിയിട്ടില്ല. കാണിക്കുന്ന ആദ്യ സിപ് മുതൽ മാസ് ആയി വരുന്ന നടിയുടെ വിവിധ ഭാവങ്ങൾ സിനിമയിൽ ഉടനീളം കാണാം.അവരുടെ അഭിനയം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ..


തമിഴരസൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിൽ നിന്നും സ്വസിക കൂടാതെ ,ഹരീഷ് കല്യാൺ, അറ്റഗത്തി ദിനേശ്,സഞ്ജന എന്നിവർ ആണ്  പ്രധാന താരങ്ങൾ.


പ്ര.മോ.ദി.സം

No comments:

Post a Comment