നമ്മുടെ മനസ്സുമായി ചിന്തകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു തരം അവസ്ഥയാണ് ഡോപാമൈൻ.ചലനം,പ്രചോദനം,ഓർമ,ആനന്ദം എന്നിവയെ ഒക്കെ ഇത് ബാധിക്കുന്നു.ഉയർന്നതോ താഴ്നന്നതോ ആയ ഈ
ഡോപോമൈൻ അവസ്ഥ മാനസികവും ശാരീരികവുമായ നമ്മുടെ അവസ്ഥയെ പോലും നിയന്ത്രിക്കുന്നു.
ഈ അവസ്ഥ ബയിസ് ചെയ്തു ഒരു കൂട്ടം നവാഗതരെ അണിനിരത്തി തമിഴിൽ എടുത്ത ഈ ചിത്രം ധ്രുവ് എന്ന സംവിധായകൻ അങ്കലാപ്പ് ഒന്നും ഇല്ലാതെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് യാന്ത്രിക രായി പോകുന്ന തലമുറയെ കുറിച്ചും പറയുന്ന ഈ ചിത്രം ഓൺ ലൈൻ ഗെയിമിൽ കുടുങ്ങി ജീവിതം നശിച്ചു പോകുന്ന തലമുറയുടെ കഥയും പറയുന്നുണ്ട്.l
മൊബൈൽ ഫോണിൻ്റെ ഉപയോഗം ഉപകാരത്ത്തിൽ കൂടുതൽ ഉപദ്രവം ആകുന്ന ഈ കാലത്ത് നല്ല കാര്യങ്ങൾക്ക് മാത്രം അത് ഉപയോഗിച്ചാൽ മതിയെന്നും ഉൾബോധിപ്പിക്കുന്നൂ.ചില സമയത്ത് ഈ അവസ്ഥ മൂലം നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് പോലും നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ കൈവരുന്നു.
ഒരു ഫ്ലാറ്റ് അതിനെ ചുറ്റിപറ്റി ജീവിക്കുന്നവരുടെ കഥ പറയുന്ന ചിത്രം അവിടെ ജീവിക്കുന്ന ഓരോരുത്തരുടെയും പ്രശ്ന ജീവിതത്തിലേക്ക് പ്രവേശിച്ചു അവരുടെ കഥകൾ പറയുന്നതിന് ഒപ്പം അവിടെ നടക്കുന്ന ചില ക്രൈം സംഭവങ്ങൾക്കു കൂടി നമ്മൾ സാക്ഷിയാകേണ്ടി വരുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment